ADVERTISEMENT

അറുപതു കഴിഞ്ഞവരുടെ പ്രണയം ആവിഷ്കരിക്കുന്ന മ്യൂസിക്കൽ ആൽബം ‘ചന്ദ്രേട്ടായനം’ ശ്രദ്ധ നേടുന്നു. ആദിത്യന്‍ ചന്ദ്രശേഖർ ആണ് സംവിധാനം. നാടകങ്ങളിലൂടെ അഭിനയരംഗത്ത് സജീവ സാന്നിധ്യമായ നാരായണനും ‘ആൻഡ്രോയിഡ് കുഞ്ഞപ്പനി’ലൂടെ ശ്രദ്ധ നേടിയ ഭാനുമതിയുമാണ് മുഖ്യ വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.

 

പയ്യന്നൂരിന്റെ പ്രകൃതിഭംഗി പശ്ചാത്തലമാക്കിയാണ് ഹൃദ്യമായ ഈ പ്രണയകഥ ഒരുക്കിയിരിക്കുന്നത്. ‘ഇരുത്തം കിട്ടാതുരുകി നിക്കണ്’ എന്ന പാട്ടിലും ദൃശ്യങ്ങളിലും പ്രണയവും വിരഹവും വേദനയും പൂത്തു നിൽക്കുന്നു. പയ്യന്നൂരിലെ സുഹൃത്തുക്കൾക്കിടയിൽ പാടിക്കേട്ടിരുന്ന ഒരു പാട്ട് അതിന്റെ പൂര്‍ണതയോടെ കാഴ്ചക്കാരിലേക്ക് എത്തിക്കണമെന്ന ചിന്തയാണ് ഇത്തരമൊരു ഉദ്യമത്തിന് സംവിധായകൻ ആദിത്യന് പ്രചോദനമായത്. 

 

മൂവി പൾസറിന്റെ ബാനറിൽ അജീഷ് നായരാണ് ആൽബം നിർമിച്ചിരിക്കുന്നത്. ആസാദ് റോഷനാണ് ഛായാഗ്രഹണം. പ്രണവ് സി.പി ആണ് സംഗീതവും ആലാപനവും നിർവഹിച്ചത്. ഹരീഷ് മോഹനന്റേതാണു വരികള്‍. പിന്റോ വര്‍ക്കി എഡിറ്റിങ്ങും സാന്റി മ്യൂസിക് പ്രോഗ്രാമിങ്ങും നിർവഹിച്ചു. സിദ്ധാര്‍ത്ഥ് ഉണ്ണികൃഷ്ണന്‍, അച്ചു പയ്യന്നൂര്‍, അശ്വിന്‍ ഇ തയിനേരി എന്നിവർ അടങ്ങുന്നതാണ് ഡയറക്‌ഷൻ ടീം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com