ADVERTISEMENT

 

നാടൻ ഭക്ഷണം തയാറാക്കാൻ അറിയാവുന്ന കുക്കിനെ വീട്ടിലേക്കു ക്ഷണിച്ച് സംഗീതസംവിധായകൻ ഗോപി സുന്ദർ. പാചകക്കാരി തന്നെ വേണമെന്നും തയാറുള്ളളർ പേരുവിവരങ്ങൾ മെയിൽ ചെയ്യണമെന്നും ഗോപി സുന്ദർ സമൂഹമാധ്യമത്തിൽ കുറിച്ചു. നാടൻ ഭക്ഷണത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹം പാചകക്കാരെ ക്ഷണിച്ചത്.   

 

മണിക്കൂറുകൾക്കകം നിരവധി അപേക്ഷകളാണ് ഗോപി സുന്ദറിനു ലഭിച്ചത്. എന്നാൽ ഇതുവരെ ആരെയും നിയമിച്ചിട്ടില്ലെന്നും അനുയോജ്യയായ വ്യക്തിക്കു വേണ്ടി കാത്തിരിക്കുകയാണെന്നും ‌അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. 

 

ഗോപി സുന്ദറിന്റെ പോസ്റ്റിനു പിന്നാലെ നിരവധി ആരാധകർ കമന്റുകളുമായെത്തി. പാടാൻ അവസരം നൽകിയാൽ പാചകം ചെയ്യാമെന്നായിരുന്നു ചിലരുടെ പ്രതികരണം. പുരുഷ പാചകക്കാർക്കും അവസരം നൽകണമെന്ന് ചിലർ പ്രതികരിച്ചു. എന്തായാലും ഗോപി സുന്ദറിന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പാചകക്കാരിയെ കിട്ടിക്കഴിയുമ്പോൾ അറിയിക്കണമെന്നും ആരാധകർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com