ADVERTISEMENT

സംഗീതപ്രേമികളുടെ ഹൃദയം കവര്‍ന്ന് യാത്ര തുടരുകയാണ് സൂഫിയും സുജാതയും എന്ന സിനിമയിലെ 'വാതിക്കല് വെള്ളരിപ്രാവ്' എന്ന ഗാനം. മലയാളികള്‍ ആവര്‍ത്തിച്ചു കേട്ടുകൊണ്ടിരിക്കുന്ന ആ ഗാനത്തിന് അതിമനോഹരമായ നൃത്താവിഷ്കാരം ഒരുക്കിയിരിക്കുകയാണ് യുവതാരം അനുമോള്‍. ചിത്രത്തിന്റെ നിര്‍മാതാവ് വിജയ് ബാബുവാണ് അനുമോളുടെ നൃത്താവിഷ്കാരം ആരാധകര്‍ക്കായി പങ്കുവച്ചത്. 

 

ചമയങ്ങളില്ലാതെ, വെറും നിലത്തിരുന്ന് ഗാനത്തിന്റെ വരികള്‍ക്കൊപ്പം മുദ്രകളും ഭാവങ്ങളും ഇഴചേര്‍ത്ത് അനുമോള്‍ ഒരുക്കിയ ദൃശ്യാവിഷ്കാരം അതിമനോഹരമെന്ന് ആരാധകരും പറയുന്നു. ലളിതമായ മുദ്രകളിലൂടെ വരികളിലെ കഥ അനുമോള്‍ പങ്കുവയ്ക്കുമ്പോള്‍ ആരാധകരും ആ കാല്‍പനിക ലോകത്ത് എത്തിച്ചേരുകയാണ്. 

 

ഇന്നലെയാണ് സുഫിയും സുജാതയും ചിത്രത്തിലെ ഗാനം റിലീസ് ചെയ്തത്. ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നാരാണിപ്പുഴ ഷാനവാസ് ആണ്. എം.ജയചന്ദ്രന്റെ സംഗീതത്തില്‍ അര്‍ജുന്‍‍ കൃഷ്ണ, നിത്യ മാമ്മന്‍, സിയ ഉള്‍ ഹഖ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി.കെ ഹരിനാരായണന്‍ ആണ് പാട്ടിന് വരികളൊരുക്കിയിരിക്കുന്നത്.  ഒരു മാജിക്കല്‍ അനുഭവത്തിലേക്ക് സംഗീതപ്രേമികളെ കൊണ്ടുപോകുന്ന ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിക്കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com