ADVERTISEMENT

ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് അവബോധ സന്ദേശം പകർന്ന് സംഗീത ഇതിഹാസം എ.ആർ.റഹ്മാൻ. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ തുറന്നു കാണിച്ച് ഹ്രസ്വവിഡിയോ പുറത്തിറക്കിയാണ് റഹ്മാൻ സന്ദേശം പങ്കുവച്ചത്. ലഹരി ജീവിതത്തോടു മാത്രം മതിയെന്ന് അദ്ദേഹം ആരാധകരെ ഓർമിപ്പിച്ചു. 

 

‘ലഹരി വസ്തുക്കളുടെ ഉപയോഗവും അടിമത്വവും ഏറെ ഗുരുതരമാണ്. അവ ദുഷിച്ച ചിന്തകളിലേയ്ക്കു മനസിനെ നയിക്കുകയും ജീവിതം തന്നെ നശിപ്പിക്കുകയും ചെയ്യുന്നു. ഗുരുതരമായ കുറ്റകൃത്യങ്ങളും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളും വർധിച്ചു വരുന്നതിൽ‌ ലഹരിയ്ക്ക് വലിയ പങ്കുണ്ട്. അതിനാൽ‍ അത്തരം തെറ്റായ ശീലങ്ങളിൽ നിന്നും മാറി നിൽക്കുകയും യുവതലമുറയെ ലഹരി ഉപയോഗത്തിൽ നിന്നും രക്ഷിക്കുകയും ചെയ്യാം’.– വിഡിയോ സന്ദേശത്തില്‍ എ.ആർ.റഹ്മാൻ പറഞ്ഞുവച്ചു. 

 

തമിഴ് സിനിമാ രംഗത്തെ നിരവധി പ്രമുഖർ ജീവന്റെ പ്രാധാന്യത്തെക്കുറിച്ചോർമിപ്പിച്ച് സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ പങ്കുവച്ചു. ലഹരി ഉപയോഗത്തിലൂടെ നശിച്ചു പോകുന്ന ജീവിതത്തിന്റെ നേർചിത്രം അവതരിപ്പിച്ച് സംഗീതവിഡിയോയുമായാണ് യുവസംഗീതസംവിധായകൻ ജി.വി.പ്രകാശ് എത്തിയത്. തമിഴ്നാട് പൊലീസുമായി സഹകരിച്ചാണ് വിഡിയോ ഒരുക്കിയത്. വിവേക്, സമുദ്രകനി, മാധവന്‍ തുടങ്ങി നിരവധി താരങ്ങളും ലഹരി വിരുദ്ധ സന്ദേശങ്ങൾ പങ്കുവച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com