ADVERTISEMENT

വിമർശനങ്ങളും വിവാദങ്ങളും ഉയരുന്നിതിനിടയിലും കൂളായി പാട്ടു പാടി യുവതാരം നീരജ് മാധവ്. ‘പണി പാളി’ എന്ന പേരിലാണ് പാട്ട് പുറത്തിറക്കിയത്. നീരജ് തന്നെ വരികളെഴുതി ആലപിച്ച ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ കയ്യടിയാണിപ്പോൾ. 

 

താളവും പ്രാസവും ഒപ്പിച്ച വരികളും വ്യത്യസ്തമായ അവതരണവും പാട്ടിനെ ഏറെ മികച്ചതാക്കി  എന്നാണ് ആസ്വാദകപക്ഷം. റിബിന്‍ റിച്ചാർഡ് ആണ് പാട്ടിന്റെ മാസ്റ്ററിങ് നിർവഹിച്ചിരിക്കുന്നത്. നീരജിനെ പ്രശംസിച്ചു നിരവധി പേരാണു പ്രതികരണങ്ങൾ രേഖപ്പെടുത്തിയത്. 

 

ലോക്ഡൗൺ ദിനങ്ങളെ ക്രിയാത്മകമാക്കി നീരജ് ഇതിനു മുൻപ് പുറത്തിറക്കിയ റാപ്പ് സോങ്ങും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ‘ഒരു കഥ പറയാം’ എന്ന ആമുഖത്തോടെ ആരംഭിച്ച പാട്ട് പ്രഫഷനൽ റാപ് ഗായകന്റെ ഭാവവിക്ഷേപങ്ങളോടെയാണ് നീരജ് അവതരിപ്പിച്ചത്. നൃത്തത്തിലും അഭിനയത്തിലും കഴിവ് തെളിയിച്ച താരം മികച്ച ഗായകനും പാട്ടെഴുത്തുകാരനുമാണെന്ന് തെളിയിക്കുന്നതായിരുന്നു വിഡിയോ. 

 

സിനിമയിൽ വളർന്നുവരുന്നവരെ ഇല്ലാതാക്കുന്ന സംഘം ഉണ്ടെന്ന നീരജിന്റെ ഫെയ്സ്ബുക്ക് പരാമർശം ഏറെ വിവാദങ്ങൾക്കു വഴി വച്ചിരുന്നു. നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയ്ക്കു പിന്നാലെ ബോളിവുഡിലെ സ്വജനപക്ഷപാതത്തെക്കുറിച്ച് നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് മലയാള ചലച്ചിത്ര മേഖലയിലും അത്തരം പ്രവണതയുണ്ടെന്നു നീരജ് സമൂഹമാധ്യമത്തിൽ കുറിച്ചത്. വിവാദമായ ഫെയ്സ്ബുക്ക് പോസ്റ്റിൽ ‘അമ്മ’ സംഘനടയ്ക്കു നീരജ് കഴിഞ്ഞ ദിവസം വിശദീകരണം നൽകിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com