‘ആ പാട്ട് എന്റെ ജീവിതത്തിൽ നിന്നു പകർത്തിയത്’; ‘കണ്ണാന കണ്ണേ’ പാട്ടിനെക്കുറിച്ച് ബാല

bala-song
SHARE

ആരാധകരുടെ എണ്ണത്തിൽ റെക്കോർഡിട്ട ‘കണ്ണാന കണ്ണെ...’ എന്ന പാട്ടിന്റെ വരികളും ദൃശ്യങ്ങളുമെല്ലാം തന്റെ ജീവിതത്തിൽ നിന്നു പകർത്തിയതാണെന്ന് നടൻ ബാല. അജിത്ത് നായകനായെത്തിയ ‘വിശ്വാസം’ എന്ന ചിത്രത്തിലെ ഗാനമാണിത്. അച്ഛനും മകളും തമ്മിലുള്ള സ്നേഹത്തിന്റെ ആഴമാണ് ഗാനരംഗത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അച്ഛന്‍–മകൾ സ്നേഹത്തെക്കുറിച്ച് ഒരു യുവതി ബാലയ്ക്ക് അയച്ച മെസേജിനു മറുപടിയെന്നോണമാണ് ആ പാട്ടിനു തന്റെ ജീവിതത്തിലുള്ള സ്ഥാനത്തക്കുറിച്ച് ബാല തുറന്നു പറഞ്ഞത്. 

ബാലയുടെ വാക്കുകൾ: 

‘അച്ഛനും മകളും തമ്മിലുള്ള സ്നേഹബന്ധത്തെക്കുറിച്ച് ഒരു പെൺകുട്ടി എനിക്കു കഴിഞ്ഞ ദിവസം മെസേജ് അയച്ചു. ആ കുട്ടിയോട് എനിക്ക് ഒരു കാര്യമേ പറയാനുള്ളു. വിശ്വാസം എന്ന സിനിമയിലെ ‘കണ്ണാന കാണ്ണെ...’ എന്ന പാട്ട് എന്റെ ജീവിതമാണ്. അതിലെ ഓരോ ഡയലോഗും അതിന്റെ വരികളും ഉൾപ്പെടെ ആ പാട്ടിന്റെ ഓരോ ദൃശ്യവും എന്നെ വ്യക്തിപരമായ ജീവിതത്തെയാണ് അവതരിപ്പിച്ചത്. 

‘വിശ്വാസം’ സിനിമ റിലീസ് ചെയ്തതിനു ശേഷം അജിത് സർ എന്നെ വിളിച്ച് അരമണിക്കൂറോളം സംസാരിച്ചു. അദ്ദേഹം എന്നോടു തിരിച്ചു വരണം എന്നാവശ്യപ്പെട്ടു. പാട്ടിലെ ഓരോ സീനും അഭിനയിച്ചപ്പോഴും എന്നെ ഓർത്തു എന്നും ഞാൻ എത്രത്തോളം വേദനിച്ചു എന്നു മനസിലായി എന്നും പറഞ്ഞ് അദ്ദേഹം അന്ന് എന്നെ ആശ്വസിപ്പിച്ചു’.

തനിക്കെതിരെ വന്ന വ്യാജ വിവാഹവാർത്തയോടു പ്രതികരിക്കുന്നതിനിടയിലാണ് ബാല സ്വകാര്യ ജീവിതത്തെക്കുറിച്ചു മനസു തുറന്നത്. വ്യാജ വാർത്ത പ്രചരിപ്പിക്കപ്പെട്ടതോടെ നിരവധി പേർ അക്കാര്യം ചോദിച്ചു വിളിച്ചു എന്നും അത് അസഹ്യമായിരുന്നുവെന്നും ബാല പറഞ്ഞു. അച്ഛന്റെ ആരോഗ്യാവസ്ഥ മോശമാണെന്നും അവിടെ പോകാൻ കഴിയാതെ വിഷമിച്ചിരിക്കുമ്പോൾ ഇത്തരം വാർ‍ത്തകൾ കൂടുതൽ പ്രയാസങ്ങളിലേയ്ക്കു തള്ളിവിടുമെന്നും താരം പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA