ADVERTISEMENT

മലയാളത്തിലെ പത്ത് സംവിധായകര്‍ അഭിനയിച്ച ‘നിപ്പ’ എന്ന ചിത്രത്തിലെ പാട്ടിന്റെ ലിറിക്കൽ വിഡിയോ റിലീസ് ചെയ്തു. പത്തു സംവിധായകരും ചേർന്നാണ് സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ പുറത്തിറക്കിയത്. 

 

ഹിമുക്രി ക്രിയേഷൻസിന്റെ ബാനറിൽ ബെന്നി ആശംസ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് നിപ്പ. സംവിധായകരായ മധു, ലാൽ ജോസ്, സലിം കുമാർ, ജോഷി മാത്യു, ജോണി ആന്റണി, പോൾസൺ, വേണു ബി.നായർ, ശാന്തിവിള ദിനേശ്, ബെന്നി ആശംസ, ഏബ്രഹാം ലിങ്കൺ എന്നിവർ ചേർന്നാണ് ലിറിക്സ് വിഡിയോ പുറത്തിറക്കിയത്. 

 

പ്രചോദ് ഉണ്ണി വരികളെഴുതി സുനിൽ ലാൽ ചേർത്തല സംഗീതം പകർന്ന ഗാനം യേശുദാസ് ആലപിച്ചിരിക്കുന്നു. മനോരമ മ്യൂസിക് ആണ് ഗാനങ്ങൾ വിപണിയിലെത്തിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com