ADVERTISEMENT

മൂന്നാം ക്ലാസുകാരുടെ അധ്യാപികയായി ഇന്ന് വിക്ടേഴ്സ് ചാനലിൽ എത്തുന്നത് വാനമ്പാടി കെ.എസ്.ചിത്രയാണ്. സുഗതകുമാരിയുടെ ‘കണ്ണന്റെ അമ്മ’ എന്ന കവിതയാണ് ഗായിക കുട്ടികൾക്കായി അവതരിപ്പിക്കുന്നത്. ഉച്ചയ്ക്ക് ഒരുമണിക്ക് വിക്ടേഴ്സ് ചാനൽ ഈ ക്ലാസ് സംപ്രേക്ഷണം ചെയ്യും. 

 

മൂന്നാം ക്ലാസിലെ മലയാളം പാഠഭാഗമാണ് ‘കണ്ണന്റെ അമ്മ’ എന്ന കുട്ടിക്കവിത. കണ്ണന്റെ കുറുമ്പുകളും അമ്മ യശോദയുടെ തിരച്ചിലുമാണ് സുഗതകുമാരിയുടെ ഈ കവിതയുടെ പ്രമേയം. വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസിനായി അധ്യാപകൻ നൗഫൽ ആണ് കവിത അവതരിപ്പിക്കാൻ കെ.എസ്.ചിത്രയെ ക്ഷണിച്ചത്. സന്തോഷത്തോടെ ഗായിക ക്ഷണം സ്വീകരിച്ചു. 

 

എല്ലാവരെയും കാണാൻ സാധിച്ചതിലും കവിത ചൊല്ലിക്കൊടുക്കാൻ സാധിച്ചതിലും ഒരുപാട് സന്തോഷമുണ്ടെന്ന് ചിത്ര പറഞ്ഞു. ‘കണ്ണന്റെ അമ്മ’ എന്ന കവിത തനിക്ക് ഏറെ പ്രിയപ്പെട്ടതാണ് എന്നും ഗായിക കൂട്ടിച്ചേർത്തു. കണ്ണന്റെ കഥ പറയാൻ നടി വത്സല മേനോനും എത്തുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com