ADVERTISEMENT

അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം പകർന്ന് ഗായിക സയനോര ഫിലിപ്. രാജ്യത്ത് അവയവ ദാതാക്കളുടെ എണ്ണം വളരെ കുറവും ആവശ്യക്കാരുടെ എണ്ണം കൂടുതലുമാണെന്നു പറഞ്ഞ ഗായിക, സ്വന്തം അവയവങ്ങള്‍ ദാനം ചെയ്യാൻ തീരുമാനിച്ചതായി അറിയിച്ചു. മറ്റുള്ളവരുടെ ജീവൻ നിലർത്താനായി നമുക്ക് ചെയ്യാൻ സാധിക്കുന്ന നന്മയിൽ നിന്നും ഉൾവലിയരുതെന്നും അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അവബോധം ഉണ്ടായിരിക്കണമെന്നും സയനോര ഓർമിപ്പിച്ചു. 

 

സയനോരയുടെ വാക്കുകൾ. 

 

‘രാജ്യത്ത് അവയവം ദാനം ചെയ്യുന്നവരുടെ എണ്ണവും ആവശ്യക്കാരുടെ എണ്ണവും തമ്മിൽ വളരെ വലിയ അന്തരമുണ്ട്. ദാതാക്കളുടെ എണ്ണം വർധിപ്പിക്കേണ്ടത് വളരെ അനിവാര്യമാണ്. അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പൊതുസമൂഹത്തിന് വ്യക്തമായ അവബോധം നൽകേണ്ടിയിരിക്കുന്നു. അവയവ ദാനത്തിനു തയ്യാറായി മുന്നോട്ടു വരുന്നവരെയും അതിനു നേതൃത്വം നൽകുന്നവരെയും പിന്തുണയ്ക്കുകയും അവരെ ആദരിക്കുകയും ചെയ്യുന്നു. എന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ഞാൻ തീരുമാനിച്ചു. നിങ്ങളോ?’. 

 

ഡോക്ടേഴ്സ് ദിനമായി ആചരിക്കപ്പെടുന്ന ഇന്നാണ് അവയവ ദാനത്തിന്റെ പ്രാധാന്യം ഓർമിപ്പിച്ച് സയനോര ഹ്രസ്വ വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തത്. സ്വന്തം അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധതയറിയിച്ച സയനോരയെ നിരവധി പേരാണു പ്രശംസിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com