sections
MORE

കോവി‌ഡ്‌കാലത്തും മുഖത്തൊരു ചെറുപുഞ്ചിരി വിരിയിക്കും ഈ പാട്ട്; എട്ടു ഭാഷകളിൽ ‘സ്മൈൽ’

smile-song-still
SHARE

ന്യൂഡൽഹി ∙ ചെറു പുഞ്ചിരിയോടെ ജീവിക്കാനുള്ള ആഹ്വാനവുമായി ഒരു പാട്ട്. കോവിഡ് കാലത്തെ ആശങ്കങ്ങൾക്കിടയിലും ലോകത്തു നിറയുന്ന സന്തോഷത്തെ ഓർമിപ്പിക്കുകയാണ് ‘സ്ൈമൽ’ എന്ന പാട്ടിലൂടെ  ഗായകനും  സംഗീതസംവിധായകനുമായ  റിയാസ് ഖാദർ. 8 ഭാഷകളിൽ തയാറാക്കിയ പാട്ട് കഴിഞ്ഞ ദിവസം യുട്യൂബിലൂടെയാണു റിലീസ് ചെയ്തത്. 

3 ആഴ്ചകൾക്കു മുൻപു ഇംഗ്ലിഷിൽ പുറത്തിറക്കിയ സ്മൈലിന്റെ വിഡിയോയ്ക്കു യുട്യൂബിൽ ഇതിനോടകം 16,000ത്തിലേറെ കാഴ്ചക്കാരുണ്ടായി. ഇതിന്റെ തുടർച്ചയായാണു പാട്ടിന്റെ വരികൾ വിവിധ ഭാഷകളിലാക്കി ലോകം മുഴുവനുള്ള സന്ദേശവുമായി  പുതിയ വേർഷൻ അവതരിപ്പിച്ചത്. 

ഇംഗ്ലഷിലുള്ള വരികൾ എഴുതിയതു റിയാസ് തന്നെ. ഹിന്ദി വരികൾ ഖിമാനന്ദ് ജോഷിയും ബംഗാളി വരികൾ സുബീർ കുമാർ പോഡറും തമിഴ് വരികൾ എസ്. മാലിനിയും മലയാളം വരികൾ ഷൈൻ റയാംസും സ്പാനിഷ് വരികൾ ഇൻമാ ഗില്ലുമാണ് എഴുതിയിരിക്കുന്നത്. പഞ്ചാബിയിലുള്ള വരികൾ ഭുവൻ ഛന്ദയുടെയും അറബിക് വരികൾ എം. ജില്ലാനിയുടെയും. അരിന്ദം ബാനർജിയാണ് ഓർക്കസ്ട്രേഷൻ നിർവഹിച്ചത്. സംഗീത് പവിത്രൻ തൃശൂരി‍ൽ നിന്നു മിക്സിങ്ങും മാസ്റ്ററിങ്ങും പൂർത്തിയാക്കി. 

ഓരോ ഭാഷയിലുള്ള ഉച്ചാരണവും മറ്റും പഠിച്ചെടുത്താണ് പാട്ട് റെക്കോർഡ് ചെയ്തതെന്നു റിയാസ് പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളും ഉൾപ്പെടുത്തിയ വിഡിയോയാണ്  തയാറാക്കിയിരിക്കുന്നത്. കോവിഡ് ലോക്ഡൗൺ സമയത്ത് നിയന്ത്രണങ്ങളെല്ലാം പാലിച്ചായിരുന്നു റിക്കാർഡിങ്ങും അനുബന്ധ ജോലികളുമെല്ലാം. കോവിഡിന്റെയും ലോക്ഡൗണിന്റെയും പിരിമുറുക്കങ്ങൾക്കിടെ ഒരു പുഞ്ചിരി വിരിയിക്കാനുള്ള ശ്രമമാണ് ആൽബമെന്നു റിയാസിന്റെ വാക്കുകൾ. തൃശൂർ തൃപ്രയാർ സ്വദേശിയായ റിയാസ് ഖാദർ വർഷങ്ങളായി വസുന്ധര എൻക്ലേവിലാണു താമസം. നോയിഡയിൽ സൗണ്ട്‍കേവ് എന്ന സ്റ്റുഡിയോയും ഇദ്ദേഹത്തിനുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA