ADVERTISEMENT

അകാലത്തിൽ പോലിഞ്ഞ നടൻ സുശാന്ത് സിങ് രാജ്പുത് അവസാനമായി ചുവടുവച്ച് അഭിനയിച്ച "ദിൽ ബേചാര" യുടെ ടൈറ്റിൽ ഗാനം എത്തി. ചിത്രത്തിന്റെ അണിയറപ്രവർത്തവകർ കഴിഞ്ഞ ദിവസം ഈ ഗാനത്തിന്റെ  ദൃശ്യം പുറത്തിറക്കിയിരുന്നു. അതോടെ പാട്ടിനു വേണ്ടി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.‌‌

 

സംഗീത ഇതിഹാസം എ.ആർ റഹ്‌മാൻ ചിട്ടപ്പെടുത്തിയ ഗാനത്തിന് നൃത്ത സംവിധാനം നിർവഹിച്ചത് ബോളിവുഡിലെ നടിയും നർത്തകിയുമായ ഫറാ ഖാനാണ്. നേരത്തെ പുറത്തിറങ്ങിയ "ദിൽ ബേചാര" യുടെ ട്രെയിലർ അന്തർദേശീയ തലത്തിലും വൈറലായിരിക്കുകയാണ്. നവാഗതനായ മുകേഷ് ഛബ്ര സംവിധാനം ചെയ്ത ദിൽ ബേചാരയിൽ പുതുമുഖമായ സഞ്ജനയാണ് നായിക. ജൂലൈ 24നു ഡിസ്നി ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. കോവിഡിനെ തുടർന്ന് മാറ്റി വച്ച സിനിമ സുശാന്തിന്റെ വിയോഗത്തെ തുടർന്നാണ് ഓൺലൈനിൽ റിലീസ് ചെയ്യാൻ നിർമാതാക്കൾ തീരുമാനിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com