ADVERTISEMENT

അതിരനിലെ "പവിഴമഴയേ" എന്ന ഒറ്റ ഗാനം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളെ കയ്യിലെടുത്ത സംഗീത സംവിധായകൻ പി എസ് ജയഹരി ആദ്യമായി  ഗാനരചയിതാവ് എന്ന മേലങ്കി അണിയുന്ന മ്യൂസിക് ആൽബമാണ് "ഇളം". തമിഴിലാണ് ഈ പ്രണയ ഗാനം ഒരുക്കിയിരിക്കുന്നത്. തമിഴിൽ മനോഹരമായ ഒരു കൗമാര പ്രണയം പ്രമേയമാക്കിയ ഈ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് ധീരജ് സുകുമാരനാണ്. അഞ്ജു ജോസഫും ജെ കൃഷ്ണയും ചേർന്നാണ് പാടിയിരിക്കുന്നത്. ഈ മ്യൂസിക് വിഡിയോ സംവിധാനം നിർവഹിച്ചിരിക്കുന്നത് പ്രവീണ് മോഹൻ ആണ്. ചലച്ചിത്ര താരം അപർണ ബാലമുരളിയുടെ ഫേസ്ബുക് പേജിലൂടെയാണ് ഈ മ്യൂസിക് ആൽബം പ്രീമിയർ ചെയ്തത്.

 

പതിവ് പശ്ചാത്തലങ്ങളിൽ നിന്നും വ്യത്യസ്തമായി കൗമാര പ്രണയം പ്രമേയമാക്കിയ 'ഇള'ത്തിന്റെ പ്രധാന പശ്ചാത്തലം ഒരു കളരി കേന്ദ്രമാണ്.  അവിടെവച്ചാണ് പ്രധാന കഥാപാത്രങ്ങൾ  കണ്ടുമുട്ടി പ്രണയത്തിലാകുന്നത്.  വളരെ വ്യത്യസ്തമായി മനോഹരമായ ഒരു കൗമാര പ്രണയം പറയുകയാണ് ഇളത്തിലൂടെ ഈ കൂട്ടായ്മ.   അഭിരാം മോഹനും മേഘ എസ് വിജയുമാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്.

 

ഛായാഗ്രഹണംവും എഡിറ്റിങ്ങും നിർവഹിച്ചത് അച്ചു കൃഷ്ണ. നൃത്തസംവിധാനം ദേവകി രാജേന്ദ്രൻ, കലാസംവിധാനം അനന്തു എസ് കുമാർ, അർജുൻ സതീഷ്, അരുൺ എം ജി. കോവിഡ് നിശ്ചലമാക്കിയ എന്റർടൈന്റ്മെന്റെ മേഖലയ്ക്ക് പുത്തനുണർവ് പകരുകയാണ് അതിമനോഹരമായ ഈ 'ഇളം'.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com