ADVERTISEMENT

കോവിഡ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിൽ മുന്നിൽ നിന്നു നയിക്കുന്നവർക്ക് ആദരമർപ്പിച്ച് എക്കോസ് ഓഫ് സാനിറ്റി എന്ന പേരിലുള്ള മ്യൂസിക്കൽ വിഡിയോ ശ്രദ്ധേയമാകുന്നു. ലോക്ഡൗണിൽ പത്രം കൊണ്ട് സാരിയുണ്ടാക്കി ശ്രദ്ധ നേടിയ ഡോ.മെറിൻ മാത്യൂസും ടെക്കി സുഹൃത്തുക്കളും ചേർന്നാണ് വിഡിയോ ഒരുക്കിയത്. അജയ് വാസുദേവിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു വിഡിയോ റിലീസ്.

 

ലോകം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോയപ്പോൾ പകച്ചു നിൽക്കാതെ പോരാടാനിറങ്ങിയവർക്ക് തങ്ങളാൽ കഴിയുന്ന രീതിയിൽ ആദരം അർപ്പിക്കുകയാണ് ഈ വിഡിയോയിലൂടെ എന്ന് മെറിൻ മാത്യൂസ് പറഞ്ഞു. പല സമയത്തായി പലരും ചേർന്ന് എടുത്ത ദൃശ്യങ്ങൾ കോർത്തിണക്കിയാണ് വിഡിയോ തയാറാക്കിയത്. അതിനാല്‍ തന്നെ സാങ്കേതിക ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും കോവി‍ഡ് പോരാട്ടത്തിന് നേതൃത്വം വഹിക്കാൻ സാധിച്ചവർക്ക് എന്തെങ്കിലും ഒന്ന് ചെയ്യാനായതിന്റെ സന്തോഷത്തിലാണ് സംഘം.

 

വിഘ്നേഷ് ലക്ഷ്മൺ, ജെഫിൻ ജെസ്റ്റിൻ ജോസഫ്, ആൽഫ്രഡ് ഗ്ലെൻ ഹെർമൻ, ഡോ.ടി പ്രവീൺ, സ്റ്റെഫി ഹെർമൻ ഫെർണ്ടസ്, അല്ലൻ ജോസഫ്, നിശാന്ത് സാജ്, ആന്റണി പാട്രിക്, ജിതിൻ നെറ്റിക്കാടൻ, നിധിൻ സെയ്ൻ, ഡേവിഡ് ജോൺ, ദിവ്യ ദർശന്‍ എന്നിവരാണ് വിഡിയോയുടെ പിന്നണിയിൽ പ്രവർത്തിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com