'നീയെന്ന റൂഹ്... റൂഹ്'; പ്രിയ ഗാനത്തിന് പ്രിയതമയുടെ ചുവടുകൾ പങ്കുവച്ച് എം.ജയചന്ദ്രൻ

m-jayachandran-priya
SHARE

എം.ജയചന്ദ്രന്റെ ‘വാതിക്കല് വെള്ളരിപ്രാവ്’ പാട്ടിനു ചുവടുവച്ച് ഭാര്യ പ്രിയ. ജയചന്ദ്രൻ തന്നെയാണ് ഭാര്യയുടെ നൃത്ത വിഡിയോ ആരാധകരുമായി പങ്കുവച്ചത്. വീടിന്റെ അകത്ത് ബാൽക്കണിയോടു ചേർന്നുള്ള മുറിയിൽ വച്ചാണ് പ്രിയയുടെ ഡാൻസ്. രണ്ടു മിനിട്ടോളം ദൈർഘ്യമുള്ള വിഡിയോ ഇതിനോടകം നിരവധി ആസ്വാദകരെ സ്വന്തമാക്കി.

ശാന്തമായി ഒഴുകുന്ന അരുവിപോലെ അതിമനോഹരമായാണ് പ്രിയ ചുവടുവയ്ക്കുന്നതെന്നാണ് പ്രേക്ഷകപ്രതികരണം. പദചലനങ്ങളും മുഖഭാവങ്ങളുമെല്ലാം അതിസുന്ദരവും പാട്ടിനു തികച്ചും അനുയോജ്യവുമാണെന്നും ആസ്വാദകർ പ്രതികരിച്ചു. ജയചന്ദ്രന്റെ റൂഹിനൊപ്പം പ്രിയതമയുടെ ലാസ്യഭവങ്ങളും കലർന്നപ്പോൾ വെള്ളരിപ്രാവ് സ്വപ്നലോകത്തു പറക്കുന്നതായി തോന്നി എന്നും ഇനിയും ഇത്തരം വിഡിയോകൾ പങ്കുവയ്ക്കണമെന്നും പലരും അഭ്യർഥിച്ചു.

ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലെ ‘വാതിക്കല് വെള്ളരിപ്രാവ്’ എന്ന ഈ ഗാനം ജനഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്. നിത്യ മാമ്മനും സിയ ഉൾ ഹഖും അർജുൻ കൃഷ്ണനും ചേർന്നാണ് ചിത്രത്തിനു വേണ്ടി ഗാനം ആലപിച്ചത്. ബി.കെ.ഹരിനാരായണന്റേതാണു വരികൾ. 

English Summary: M Jayachandran shares the dance video of his wife Priya

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA