ADVERTISEMENT

എന്നും ചിരിക്കുന്ന സ്വരഭംഗി കെ.എസ്.ചിത്രയ്ക്കായി പിറന്നാൾ അന്താക്ഷരിയൊരുക്കി യുവഗായകർ. മനോരമ ഓണ്‍ലൈനിനൊപ്പമാണ് മലയാളത്തിന്റെ പ്രിയഗായകരുടെ സ്നേഹാദരം. ഗായകൻ സുദീപ് കുമാറിന്റെ ആമുഖ സന്ദേശത്തോടെയാണ് വിഡിയോ ആരംഭിക്കുന്നത്. സംഗീതകുടുംബത്തിലെ ഏറ്റവും മുതിർന്ന പ്രിയപ്പെട്ട ചേച്ചിയ്ക്ക് അനുജന്മാരുടയെും അനുജത്തിമാരുടെയും വകയായുള്ള സ്നേഹസമ്മാനമാണിതെന്ന് സുദീപ് വിഡിയോയിൽ പറഞ്ഞു.  

 

ആമുഖ ആശംസയ്ക്കു പിന്നാലെ ഗാനാർച്ചനയുമായി പതിനാല് ഗായകർ അണിനിരന്നു. വിധു പ്രതാപ്, രാജലക്ഷ്മി, മിഥുൻ ജയരാജ്, സംഗീത ശ്രീകാന്ത്, രാകേഷ് ബ്രഹ്മാനന്ദൻ, അനൂപ് ശങ്കർ, രഞ്ജിനി ജോസ്, മനീഷ കെ.എസ്, സിതാര കൃഷ്ണകുമാർ, സിയ ഉൽ ഹഖ്, നിത്യ മാമ്മൻ, സയനോര, സുദീപ് കുമാർ, നജിം അർഷാദ് എന്നിവരാണ് പ്രിയപ്പെട്ട വാനമ്പാടിയ്ക്കായി പിറന്നാൾ സമ്മാനം ഒരുക്കാൻ കൈകോർത്തത്. 

 

ഓരോ പാട്ടിന്റെയും തുടർച്ചയെന്നോണം കെ.എസ്.ചിത്രയുടെ പഴയതും പുതിയതുമായ ഗാനങ്ങൾ കോർത്തിണക്കിയായിരുന്നു അന്താക്ഷരി. ഗായകരുടെ വ്യത്യസ്തമായ ശബ്ദവും ആലാപനശൈലിയും അന്താക്ഷരിയുടെ മാറ്റ് കൂട്ടി. പാട്ടിന്റെ അവസാനം ഓരോരുത്തരും സ്നേഹഗായികയ്ക്കായി ഹൃദയം തൊട്ടുള്ള ആശംസയും നേർന്നു.

 

English Summary: Musical tribute for K S Chithra on her birthday

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com