ADVERTISEMENT

നീരജ് മാധവിന്റെ  ‘പണി പാളി’  റാപ്പിന് കോഴിക്കോട് സ്വദേശിനി ഗായത്രി എസ്. നമ്പ്യാർ ഒരുക്കിയ പാരഡിക്ക് സമൂഹമാധ്യമങ്ങളിൽ കയ്യടി. ലോക്ഡൗൺ കാലത്ത് തനിച്ച് വീട്ടിൽ കഴിയുന്നവരുടെയും ഭക്ഷണമുണ്ടാക്കുന്നവരുടെയും വിരസത വിവരിച്ചു കൊണ്ടാണ് പാട്ട് ആരംഭിക്കുന്നത്. മാസ്ക് ധരിക്കുകയും നിയന്ത്രണങ്ങൾ പാലിക്കുകയും ചെയ്തില്ലെങ്കിൽ വൈറസിനോടു പൊരുതേണ്ടി വരുമെന്നും സ്ഥിതി ഗുരുതരമാകുമെന്നുമുള്ള അവബോധം പകർന്നാണ് വിഡിയോ അവസാനിക്കുന്നത്.

 

രസകരവും ലളിതവുമായ വരികൾ കോർത്തിണക്കി സരസമായ രീതിയിലാണ് ഗായത്രിയുടെ പാട്ട്. ലോക്ഡൗൺ കാലത്ത് ഒറ്റയ്ക്കു കുടുങ്ങിപ്പോയവർ സ്വന്തമായി ഭക്ഷണമുണ്ടാക്കി മടുത്ത അവസ്ഥയിൽനിന്നു പ്രചോദനമുൾക്കൊണ്ടാണ് പാട്ടൊരുക്കിയതെന്ന് വിഡിയോ പങ്കുവച്ച് ഗായത്രി കുറിച്ചു. താളവും പ്രാസവും ഒപ്പിച്ച വരികൾ കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട പാട്ട് ഇതിനോടകം നിരവധി പേർ കാണുകയും പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.  

View this post on Instagram

Panipali lockdown version 1.0 പലപ്പോഴായും ഈ Lockown സമയം ഒറ്റയ്ക്ക് കുടുങ്ങി പോയ എല്ലാവരും സ്വന്തമായി ഭക്ഷണമുണ്ടാക്കി മടുത്തിരുന്ന ഒരു അവസ്ഥ ഉണ്ടായിട്ടുണ്ടാവും അതിൽ നിന്നും ഒരു ചെറിയ Inspiration😋 Thankyou @neeraj_madhav for this amazing song that triggered the creative juices to flow. Hope you like it 🙂 This is just a fun rendition and intends to hurt noone🙂 A big shout out and thankyou to all those who provide service to us at our doorsteps. Let this also be a fun yet important reminder to wear your masks the moment one steps out of their homes for the safety of oneself and those of others🙂 Together we will break the chain 👍 . . . . . . . . PS: I'm currently in my 18th day of room quarantine after 8 months of being away from family. Forgive my flaws if any 😊 Big salute to all rappers, I almost died recording this tiny bit in one take 😅 Special thanks to @nambiar_bharath for the support 😘 Inspired from the original version this lyrics and concept conceived and edited by @gayathrisnambiar #quarantinelife #neerajmadhav #trending #panipaalidancechallenge #panipali #keralarap #panipalirapsong #panipalimusicchallenge #me #followme #musician #gayathrisnambiar #musicianofinstagram #panipalisong #parody #ownlyrics #breakthechain @neeraj_madhav @arcado77 @pearlemaany @ajuvarghese @hananshaah @officialfejo @thirumali_ @kavya_ajit_official @ebbietoot @ramzan______mhmd @thevminor @kozhikodenfoodies @vineeth84 @anarkalimarikar @panipali__ @pani.pali @panipaali_media @neeraj_madhav_fans_official @neeraj_madhav_fans @navneeth_madhav @deepthijanarddhan @kozhikodenfoodies Original song credits: https://youtu.be/43zYOj0z2wg @neeraj_madhav @spacemarley

A post shared by Gayathri S (@gayathrisnambiar) on

 

കോയമ്പത്തൂരിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണ് ഗായത്രി. ജോലിസംബന്ധമായ ആവശ്യത്തിനായി വിദേശത്തു പോയ ഗായത്രി ലോക്ഡൗണിൽ അവിടെ കുടുങ്ങി. കഴിഞ്ഞ മാസം അവസാനം നാട്ടിലെത്തിയ അവർ ഇപ്പോൾ റൂം ക്വാറന്റീനിലാണ്. ഈ ദിനങ്ങളിലെ വിരസതയകറ്റാന്‍ വേണ്ടിയാണ് പണി പാളി പാട്ടിനു പാരഡിയൊരുക്കിയത്. 

 

നേരമ്പോക്കിനു വേണ്ടി ചെയ്തതാണെങ്കിലും ഗായത്രിയുടെ റാപ്പ് മണിക്കൂറുകൾക്കകം വൈറലായി. മാസ്ക് ധരിച്ചില്ലെങ്കിൽ ‘പണിപാളും’ എന്ന അടിക്കുറിപ്പോടെ കേരള ഡിസാസ്റ്റർ ഹെൽപ് ഡെസ്കിന്റെ ഫെയ്സ്ബുക് പേജിലും വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. നീരജ് മാധവ് വരികളെഴുതി ആലപിച്ച പണി പാളി റാപ്പ് സമൂഹമാധ്യമ ലോകം ഏറ്റെടുത്തിരുന്നു. പ്രമുഖരുൾപ്പെടെ നിരവധി പേർ പാട്ടിന്റെ ഡാൻസ് ചലഞ്ച് ഏറ്റെടുത്ത് വിഡിയോകൾ പോസ്റ്റ് ചെയ്തിരുന്നു.

 

English Summary: Pani paali parody version goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com