ADVERTISEMENT

നീരജ് മാധവിന്റെ പണിപാളി പാട്ടിന് കിടക്കയിൽ കിടന്നു ചുവടുവച്ച് നടൻ അശ്വിൻ കുമാർ. നീരജ് തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഉറങ്ങിക്കിടക്കുന്ന അശ്വിനെ മകന്‍ വന്ന് വിളിച്ചെഴുന്നേൽപ്പിക്കുകയും പാട്ടിന്റെ ആദ്യ വരി പാടുകയും ചെയ്യുന്നതിലൂടെയാണ് വിഡിയോ ആരംഭിക്കുന്നത്. പിന്നാലെ, താരം ഡാൻസ് ചെയ്യുമ്പോൾ മകൻ അടുത്തു കിടന്ന് പാലു കുടിക്കുന്നതും കാണാം. 

 

‘അശ്വിൻ കുമാർ ട്രെഡ്മില്ലിൽ അല്ല വേണമെങ്കിൽ കിടക്കയിൽ വച്ചും ഡാൻസ് ചെയ്യും. ഈ വിഡിയോ ഇഷ്ടമായെടാ. നിന്റെ മകനെ കൂടെ അവതരിപ്പിച്ചതു കണ്ടപ്പോൾ സന്തോഷം’, വിഡിയോ പോസ്റ്റു ചെയ്തു നീരജ് മാധവ് കുറിച്ചു. അശ്വിന്റെ ഡാൻസ് വൈറലായതോടെ ടൊവിനോ തോമസ് ഉൾപ്പെ‍ടെയുള്ള താരങ്ങൾ പ്രശംസയുമായെത്തി. 

 

അശ്വിന്റെ ഡാൻസ് വിഡിയോകൾ ഇതിനു മുൻപും സമൂഹമാധ്യമലോക ശ്രദ്ധ നേടിയിരുന്നു. കമൽ ഹാസൻ അഭിനയിച്ച ‘അണ്ണാത്തെ ആടുരാർ’ എന്ന ഗാനത്തിന് ചലിക്കുന്ന ട്രെഡ്മില്ലിൽ ചുവടുവച്ച് താരം പ്രമുഖരുടെയുൾപ്പെടെ അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു. വിഡിയോ വൈറലായതോടെ ഉലകനായകൻ തന്നെ അശ്വിനെ പ്രശംസിച്ചു. 

 

നീരജിന്റെ പണിപാളി റാപ്പിന്റെ നിരവധി ഡാൻസ് വിഡിയകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. അജു വർഗീസ്, ദീപ്തി സതി, സാനിയ ഇയ്യപ്പൻ തുടങ്ങിയ താരങ്ങൾ ഉൾപ്പെടെയുള്ളവർ ഡാൻസ് ചലഞ്ച് ഏറ്റെടുത്തു. മികച്ച വിഡിയോകളെല്ലാം താരം പങ്കുവയ്ക്കാറുമുണ്ട്. അശ്വിൻ കുമാറിന്റെ വ്യത്യസ്തമായ അവതരണവും ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. 

 

English Summary: Actor Ashwin Kumar dancing on bed, video goes viral

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com