ADVERTISEMENT

കോവിഡ് കാലത്ത് കവിതയിലൂടെ ജാഗ്രതാ സന്ദേശം പകർന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍. ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലാണ് അദ്ദേഹം കവിത പങ്കുവച്ചത്. മഹാമാരിക്കാലത്ത് ലോകം മുഴുവൻ അടച്ചിടുകയും ശാസ്ത്രവും മനുഷ്യനും പകച്ചു നിൽക്കുകയും ചെയ്യുമ്പോൾ ‘പ്രതിരോധമാണ് പ്രതിവിധി’ എന്ന സന്ദേശമാണ് ബെന്നി ബഹനാന്‍ കവിതയില്‍ പറഞ്ഞു വയ്ക്കുന്നത്. 

 

‘നഗ്നനേത്രങ്ങൾക്ക് 

അന്യമാം സൂക്ഷ്മാണു

ഉലകം മുഴുവൻ കറങ്ങി നടക്കുന്നു

ഭീതി പരത്തും മഹാമാരിയായി

മൃത്യുവായ് നാശം വിതച്ചിടുന്നു....’

 

കോവിഡിനെ പ്രതിരോധിക്കാൻ ജാഗ്രതയും കരുതലുമാണ് ആവശ്യമെന്ന് കവിത ആസ്വാദകരെ ഓർമിപ്പിക്കുന്നു. ഈ ഇരുണ്ട കാലഘട്ടത്തിൽ നിന്നും പ്രകാശത്തിലേക്കുണരുന്ന നല്ല നാളയുടെ പ്രതീക്ഷ പങ്കുവച്ചാണ് ബെന്നി ബഹനാന്‍ കവിത അവസാനിപ്പിക്കുന്നത്. 

 

ഒൻപതു മിനിട്ടോളം ദൈർഘ്യമുള്ള കവിത ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. തിരക്കുകൾക്കിടയിലും കവിതയിലൂടെ ജാഗ്രതാ സന്ദേശം ജനങ്ങളിലേയ്ക്കെത്തിക്കാൻ ശ്രമിച്ച ബെന്നി ബഹനാനെ നിരവധി പേർ പ്രശംസിച്ചു. സെബി നായരമ്പലം ചിട്ടപ്പെടുത്തിയ കവിത ആലപിച്ചത് ഗണേശ് സുന്ദരം ആണ്.  

 

English Summary: Benny Behanan shares awareness message through poem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com