ADVERTISEMENT

കേരള സർക്കാരിന്റെ കോവിഡ് ബോധവത്ക്കരണ സന്ദേശം ജനങ്ങളിലേയ്ക്കെത്തിച്ച് ഗായകൻ വിധു പ്രതാപും ഭാര്യയും നർത്തകിയുമായ ദീപ്തിയും. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയും വായും മൂക്കും മുഴുവനായും മൂടി അതു ശരിയായ രീതിയിൽ തന്നെ ഉപയോഗിക്കണമെന്നുമാണ് രണ്ടു മിനിട്ടോളം ദൈർഘ്യമുള്ള വിഡിയോ സന്ദേശത്തിൽ പറഞ്ഞു വയ്ക്കുന്നത്. 

 

മഹാമാരി പടർന്നു പിടിക്കുമ്പോഴും നിയന്ത്രണങ്ങള്‍ യഥാക്രമം പാലിക്കാത്തവരും നിർദ്ദേശങ്ങളെ നിസ്സാരവത്ക്കരിക്കുകയും ചെയ്യുന്ന നിരവധി പേർ സമൂഹത്തിലുണ്ട്. അവർക്കുള്ള അവബോധ സന്ദേശമാണിത്. കോവിഡ് അടുത്തെത്തുമ്പോൾ മാത്രമല്ല അകന്നിരിക്കേണ്ടതും മുൻകരുതൽ എടുക്കേണ്ടതും. മറിച്ച് അത് എല്ലായ്പ്പോഴും പാലിക്കണം. ആരിൽ നിന്നും വൈറസ് പടരാൻ സാധ്യതയുണ്ടെന്നും അതിനാൽ ശരിയായ രീതിയിൽ തന്നെ മാസ്ക് ധരിക്കുകയും കൈകൾ വൃത്തിയായി സൂക്ഷിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം എന്നീ സന്ദേശങ്ങളോടെയാണ് വിഡിയോ അവസാനിക്കുന്നത്.  

 

‘എല്ലാവർക്കും കാര്യങ്ങളെല്ലാം അറിയാം. എന്നാൽ നമുക്കതങ്ങു ശരിയായ രീതിയിൽ ചെയ്താലോ?’ എന്ന അടിക്കുറിപ്പോടെയാണ് വിധു പ്രതാപ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തത്. ‘കോവിഡ് പടരുന്നതു തടയാം’ എന്നാണ് വിഡിയോ പങ്കുവച്ച് ദീപ്തി കുറിച്ചത്. ഗായിക ജ്യോത്സ്ന, രമ്യ നമ്പീശൻ എന്നിങ്ങനെ പ്രമുഖർ ഉൾപ്പെടെയുള്ളവർ വിധുവിനെയും ദീപ്തിയെയും പ്രശംസിച്ചു കമന്റിട്ടു. 

 

English Summary: Vidhu Prathap and wife Deepthi share covid awareness message

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com