ADVERTISEMENT

മലയാളി പ്രേക്ഷകരുടെ പ്രിയ ഗായികമാരിലൊരാളായ രഞ്ജിനി ജോസിന്റെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. പട്ടാകാ കുടി സീരിസ് എന്നു പേരിട്ടിരിക്കുന്ന ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. 

പാട്ടിലും ഒപ്പം മോഡലിങ്ങിലും അഭിനയത്തിലും തിളങ്ങുന്നയാളാണ് രഞ്ജിനി. പുതിയ ചിത്രങ്ങളിൽ രഞ്ജിനി കൂടുതൽ സുന്ദരിയാണെന്നും ആത്മവിശ്വാസം തോന്നിക്കുന്നെന്നും ആരാധകർ പറയുന്നു. സയനോര ഫിലിപ്, മീരാ നന്ദൻ, കനിഹ, വീണ നായർ, നൈല ഉഷ തുടങ്ങിയവരൊക്കെ കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. 

മേലേവാര്യത്തെ മാലാഖകുട്ടികൾ എന്ന സിനിമയിലെ ഗാനം ആലപിച്ചു കൊണ്ട് സിനിമാരംഗത്തെത്തിയ രഞ്ജിനി പിന്നീട് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമായി. ഇടക്കാലത്ത് സിനിമയിലും അഭിനയിച്ച താരത്തിന് ഇപ്പോൾ സ്വന്തമായി ബാൻഡുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com