ADVERTISEMENT

ഒപ്പന കളിച്ചും പാട്ടു പാടിയും ബലിപ്പെരുന്നാൾ ദിനം മനോഹരമാക്കി നടി അനു സിത്താര. സഹോദരി അനു സൊനാരയ്ക്കൊപ്പം താരമൊരുക്കിയ ബലിപ്പെരുന്നാൾ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി. താരത്തിന്റെ പിതാവ് അബ്ദുൾ സാലാമിന്റെ ഉമ്മയെ നടുവിലിരുത്തിയായിരുന്നു അനു സിത്താരയുടെയും സഹോദരിയുടെയും ഒപ്പന ചുവടുകൾ. 

 

കയ്യിൽ മൈലാഞ്ചിയിട്ട് പരമ്പരാഗത രീതിയിലാണ് അനു സിത്താരയുടെ ബലിപ്പെരുന്നാൾ ആഘോഷം. ആഘോഷത്തിന് മാറ്റു കൂട്ടാൻ അനു സൊനാരയുടെ പാട്ടുമുണ്ട്. ഉമ്മൂമ്മ അനുവിന്റെ കയ്യിൽ മൈലാഞ്ചിയിടുമ്പോൾ അടുത്തിരുന്ന് താളമിട്ടു പാട്ടു പാടുകയാണ് അനു സൊനാര. ഗ്രാമഫോൺ എന്ന ചിത്രത്തിലെ ‘എന്തേ ഇന്നും വന്നീല’ എന്ന ഗാനമാണ് അനു സൊനാര പാടുന്നത്. ചിലങ്കയിൽ താളം പിടിച്ചുള്ള അനു സൊനാരയുടെ പാട്ട് അതിമനോഹരമാണെന്നാണ് ആരാധകരുടെ പക്ഷം. മൈലാഞ്ചിയിടലിനു ശേഷം ഇരുവരും ചേർന്ന് ഒപ്പനയും കളിച്ചു. 

View this post on Instagram

@anusonara @vishnuprasadsignature

A post shared by Anu Sithara (@anu_sithara) on

 

തട്ടമിട്ട് മൊഞ്ചത്തിയായി ചുവടുവച്ച അനു സിത്താരയെ നിരവധി പേർ പ്രശംസിച്ചു. അനിയത്തിക്കും ഉമ്മൂമ്മയ്ക്കുമൊപ്പം എത്തിയ താരം എല്ലാവർക്കും സ്നേഹം നിറഞ്ഞ ബലിപ്പെരുന്നാൾ ദിനം ആശംസിക്കുകയും ചെയ്തു. മികച്ച പ്രതികരണമാണ് അനു സിത്താരയുടെ ക്യൂട്ട് വിഡിയോയ്ക്ക് ലഭിക്കുന്നത്.  

 

English Summary: Anu Sithara wishing eid with sister Anu Sonara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com