ചുംബനത്തിന് മാസ്ക് തടസമല്ല; പങ്കാളിക്ക് 'മാസ്ക് കിസ്' നൽകി ജസ്റ്റിൻ ബീബർ

justin-hailey
SHARE

മാസ്ക് ധരിച്ച് പ്രണയാർദ്രമായി പരസ്പരം ചുംബിച്ച് ഗായകൻ ജസ്റ്റിൻ ബീബറും ഭാര്യ ഹെയ്‌ലി ബാൽഡ്‌വിനും. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ദീർഘ നാള്‍ സമ്പർക്ക വിലക്കേർപ്പെടുത്തിക്കഴിഞ്ഞ ദമ്പതികൾ കഴിഞ്ഞ ദിവസം സുഹൃത്തിനൊപ്പം കോഫി ഷോപ്പിൽ പോയി. അവിടെ വച്ചാണ് ഇരുവരും ‘മാസ്ക് കിസ്’ ചെയ്തത്. 

ജസ്റ്റിൻ ബീബർ സമൂഹമാധ്യമത്തിൽ പങ്കുവച്ച ഹ്രസ്വ വിഡിയോ ഇപ്പോൾ ആരാധകർക്കിടയിൽ പ്രചരിക്കുകയാണ്. ജസ്റ്റിനും ഹെയ്‌ലിയും പരസ്പരം ആലിംഗനം ചെയ്തു നിൽക്കുന്നതിലൂടെയാണ് വിഡിയോ ആരംഭിക്കുന്നത്. പിന്നീട് മാസ്ക് ധരിച്ചു തന്നെ ചുംബിച്ചതിനു ശേഷം കൈകൾ ചേർത്തു പിടിച്ച് ചിരിച്ചുകൊണ്ട് ഇരുവരും മുന്നോട്ടു നടക്കുകയും ചെയ്യുന്നുണ്ട്. 

വിഡിയോ ഇപ്പോൾ സമഹമാധ്യമ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. എപ്പോഴും പ്രണയാർദ്രമായിരിക്കുന്ന ദമ്പതികളെ കാണുമ്പോൾ അസൂയ തോന്നുന്നു എന്നും ഈ സ്നേഹം ഇങ്ങനെ തന്നെ എക്കാലവും നിലനിൽക്കട്ടെ എന്നും ആരാധകർ പ്രതികരിച്ചു. സുഹൃത്തിനൊപ്പം കാറിൽ യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങളും ജസ്റ്റിൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. രാത്രിയിൽ ജസ്റ്റിനും ഹെയ്‌ലിയും ചേർന്നു നടത്തിയ റൊമാന്റിക് യാത്രയുടെ വിഡിയോകളും പ്രചരിച്ചിരുന്നു. 

ക്വാറന്റീൻ ദിനങ്ങളിൽ വിനോദങ്ങളിൽ ഏർപ്പെടുന്നതിനായി ജസ്റ്റിനും ഹെയ്‌ലിയും ധാരാളം സമയം മാറ്റി വച്ചിരുന്നു. ഇരുവരും ഒരുമിച്ചുള്ള ഡാൻസ് വിഡിയോ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. ജസ്റ്റിന്റെ ജന്മദേശമായ കാനഡയിൽ സ്വയം സമ്പർക്ക വിലക്കേർപ്പെടുത്തി കഴിഞ്ഞ ഇരുവരും കുടുംബാഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്യാറുണ്ട്.  

English Summary: Pop star Justin Bieber and wife Hailey Baldwin share mask kiss video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA