ADVERTISEMENT

ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ജലദോഷവും നെഞ്ചിൽ അസ്വസ്ഥതയും ശ്വാസതടസ്സവും പനിയും അനുഭവപ്പെട്ടിരുന്നു. അസ്വസ്ഥതകൾ വിട്ടുമാറാതെ വന്നതോടെ കോവിഡ് പരിശോധനയ്ക്കു വിധേയനാവുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.

 

‘ചെറിയ തോതിൽ മാത്രമേ രോഗം ബാധിച്ചിട്ടുള്ളു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ വീട്ടിൽ തന്നെ തുടരാം. എന്നാൽ മറ്റു കുടുംബാംഗങ്ങളുടെ സുരക്ഷയെക്കരുതി ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്’, എസ്.പി ബാലസുബ്രഹ്മണ്യം സമൂഹമാധ്യമത്തിൽ കുറിച്ചു. 

 

മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്നും ആരും ആകുലപ്പെടേണ്ട സാഹചര്യമില്ലെന്നും ഗായകൻ കൂട്ടിച്ചേർത്തു. 

 

English Summary: S. P. Balasubrahmanyam tests covid positive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com