ADVERTISEMENT

തരംഗമായ നീരജ് മാധവിന്റെ പണിപാളി പാട്ടിന്റെ ഈണം പുനരാവിഷ്കരിച്ച് കൊച്ചി പള്ളുരുത്തി സ്വദേശി ധനുഷ് ഹരികുമാർ. ഈ യുവകലാകാരന്റെ പാട്ടവതരണത്തിന് അൽപം വ്യത്യസ്തത ഉണ്ട്. കാരണം, കയ്യെത്തും ദൂരത്തുള്ള സാധനങ്ങൾ ഉപയോഗിച്ചാണ് ധനുഷിന്റെ ഗംഭീര പ്രകടനം. സ്വന്തം ബൈക്ക് മുതൽ അടുക്കളയിലെ സ്റ്റീൽ പാത്രം വരെ അതിൽ ഉൾപ്പെടുന്നു.

 

പണിപാളി പാട്ടിന്റെ ഏറ്റവും മികച്ച കവർ പതിപ്പാണ് ഇതെന്നും ഈ സർഗാത്മകസൃഷ്ടിക്കു പിന്നിൽ അധ്വാനിച്ച കലാകാരനെ അഭിനന്ദിക്കുന്നു എന്നും കുറിച്ചു‌ കൊണ്ട് നീരജ് മാധവ് വിഡിയോ പോസ്റ്റ് ചെയ്തു. പിന്നാലെ വെറൈറ്റി വിഡിയോയ്ക്ക് കയ്യടിച്ച് കമന്റുകളും എത്തി. ധനുഷ് വേറെ ലെവൽ ആണെന്നും എജ്ജാതി ക്രിയേറ്റിവിറ്റിയാണിതെന്നും കുറിച്ച് ആസ്വാദകർ അദ്ഭുതം പ്രകടിപ്പിച്ചു.

 

ഇതിനു മുൻപും ചില സംഗീതശകലങ്ങൾ പുനരാവിഷ്കരിച്ച് ധനുഷ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്ത കാലത്ത് കെജിഎഫിലെയും വിക്രം വേദയിലെയും സംഗീതത്തെ ഈ വിധത്തിൽ പരീക്ഷിച്ചത് വൈറലായിരുന്നു. ബോളിവുഡ് സംഗീതസംവിധായിക സ്നേഹ ഖാൻവാൽക്കർ, നടൻ ജോജു ജോർജ് തുടങ്ങി പ്രമുഖരുൾപ്പെടെ ധനുഷിനെ പ്രശംസിക്കുകയും ചെയ്തു. 

 

ലോക്ഡൗൺ കാലത്ത് വീട്ടിൽ വെറുതെയിരുന്നപ്പോഴാണ് ഈ ചെറുപ്പക്കാരന് ഇത്തരമൊരു വ്യത്യസ്ത ആശയം തോന്നിയത്. പിന്നെ ഒന്നും നോക്കിയില്ല.  . സ്റ്റീൽ പാത്രം, ബക്കറ്റ്, കാർഡ്ബോർഡ് പെട്ടി, ബൈക്ക് അങ്ങനെ കണ്ണിനു മുന്നിൽ കണ്ട സാധനങ്ങളെല്ലാം ഉപയോഗിച്ച് സംഗീതം പുനരാവിഷ്കരിച്ചു. ‌അവയെല്ലാം സൂപ്പർഹിറ്റ് ആകുകയും ചെയ്തു. സംഗീതപ്രേമിയായ ധനുഷ് സൗണ്ട് എഞ്ചിനിയറിങ് ബിരുദധാരിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com