ADVERTISEMENT

സഹോദരിമാർക്കൊപ്പം ചുവടുവച്ചതിന്റെ വിഡിയോ പങ്കുവച്ച് യുവതാരം അഹാന കൃഷ്ണ. അനിയത്തിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവർക്കൊപ്പമാണ് താരത്തിന്റെ ഡാൻസ്. നാൽവർ സംഘത്തിന്റെ ഗംഭീര പ്രകടം കണ്ട് അമ്പരന്നിരിക്കുകയാണ് സമൂഹമാധ്യമലോകം. 

 

അഹാനയും ദിയയുമാണ് വിഡിയോയുടെ ആദ്യഭാഗത്ത് പ്രത്യക്ഷപ്പെടുന്നത്. പിന്നാലെ ഇഷാനിയും ഹൻസികയും എത്തുന്നു. തുടർന്ന് നാലുപേരും മത്സരിച്ച് ചുവടുവയ്ക്കുന്നു. മോഡേൺ ലുക്കിലാണ് സംഘം വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. വീട്ടിലെ സ്വീകരണമുറിയിൽ വച്ചാണ് ഇവരുടെ തകർപ്പൻ പ്രകടനം. 

 

ഒന്നര മിനിട്ടോളം ദൈർഘ്യമുള്ള വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. നിരവധി പേർ പ്രശംസിച്ച് പ്രതികരണങ്ങൾ രേഖപ്പെടുത്തി. ഓരോരുത്തരും ഒന്നിനൊന്ന് മെച്ചമാണെന്നാണ് പ്രേക്ഷകപക്ഷം. നൃത്ത വിഡിയോകളും പാട്ടുകളുമൊക്കെയായി സമൂഹമാധ്യമങ്ങളിൽ സജീവമാണ് അഹാനയും സഹോദരിമാരും. ഇതിനു മുൻപും നാലുപേരും ഒരുമിച്ചുള്ള ഡാൻസ് വിഡിയോ വൈറലായിട്ടുണ്ട്.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com