ADVERTISEMENT

സംഗീതലോകത്ത് ചരിത്രം സൃഷ്ടിച്ച് കൊറിയൻ ബോയ് ബാൻഡ് ബിടിഎസ്. ‘ഡൈനാമൈറ്റ്’ എന്ന പുതിയ സംഗീത വിഡിയോയുടെ റിലീസോടെയാണ് സർവകാല റെക്കോർഡുകളും തകർത്ത് ബിടിഎസ് ഹിറ്റ് ചാർട്ടിൽ ഇടം നേടിയത്. ‌24 മണിക്കൂറിൽ നൂറു മില്യൺ കാഴ്ചക്കാർ എന്ന യൂട്യൂബ് അപ്‌ലോഡ് റെക്കോർഡ് ആണ് 100.1 മില്യൺ കാഴ്ചക്കാരെ നേടി ‘ഡൈനാമൈറ്റ്’ സ്വന്തമാക്കിയത്. കൂടാതെ ഒരു സംഗീത വിഡിയോയുടെ പ്രീമിയർ തന്നെ മുപ്പതു ലക്ഷം പ്രേക്ഷകർ തത്സമയം കണ്ടു എന്ന പുതിയ റെക്കോർഡും ഈ ഗാനം സൃഷ്ടിച്ചുവെന്ന് യുട്യൂബ് വക്താക്കൾ വ്യക്തമാക്കി

 

2010ൽ ആണ് സൗത്ത് കൊറിയയിൽ ബിടിഎസ് ബാൻഡ് രൂപീകരിക്കപ്പെട്ടത്. 2013–ൽ ‘നോ മോർ ഡ്രീം’ എന്ന ആദ്യ ആൽബത്തിന്റെ റിലീസോടെ സംഗീതലോകത്തിന്റെ ശ്രദ്ധ ബിടിഎസിലേക്കു തിരിഞ്ഞു തുടങ്ങി. തുടർന്ന് സംഗീതപ്രേമികളെ മുഴുവനായും കൈക്കുമ്പിളിലാക്കി അതിവേഗ വളർച്ചയുടെ പാതയിലായിരുന്നു ബിടിഎസ്. കൗമാരക്കാരും യുവാക്കളുമാണ് ബിടിഎസിന്റെ ആരാധകരിൽ ഏറെയും.  

 

ഡൈനാമൈറ്റിനു മുൻപ്  'ബ്ലാക്ക്പിങ്ക്' ആണ് പ്രീമിയർ ചെയ്തപ്പോൾ ഏറ്റവും അധികം ആളുകൾ കണ്ട പാട്ട്. ആ റെക്കോർഡാണ് ഇപ്പോൾ ‘ഡൈനാമൈറ്റ്’ തകർത്തത്. ഓഗസ്റ്റ് 20നു പ്രീമിയർ ചെയ്ത വിഡിയോ ഇതിനോടകം തന്നെ 17 കോടിയിൽ പരം ആളുകൾ കണ്ടു കഴിഞ്ഞു. അമേരിക്കയിലെ 'ബിൽബോർഡ് ഹോട്ട് 100 സിംഗിള്‍സ് ചാർട്ട്' ഉൾപ്പെടെ പല മ്യൂസിക് ചാർട്ട് റെക്കോർഡുകളും വരും ദിവസങ്ങളിൽ തകർക്കപ്പെടുമെന്നുറപ്പാണ്.  

 

കോവിഡ് വ്യാപനത്തോടെ സ്തംഭിച്ചു നിൽക്കുന്ന സംഗീത മേഖലയെയും കലാകാരന്മാരെയും ഉത്തേജിപ്പിക്കാനും സഹായിക്കാനുമായാണ് ബിടിഎസ് തങ്ങളുടെ ആൽബത്തിലെ ‘ഡൈനാമൈറ്റ്’ എന്ന ഗാനം ഇപ്പോൾ പുറത്തിറക്കിയത്. ഈ പാട്ടിന്റെ ഇഡിഎം, അക്കുസ്റ്റിക് റീമിക്സുകൾ ഓഗസ്റ്റ് 24നു റിലീസ് ചെയ്യും. ആൽബത്തിലെ മറ്റു ഗാനങ്ങൾ ഈ വർഷം അവസാനത്തോടെ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ബിടിഎസ്. 

 

English Summary: BTS music band 'dynamite' on trending

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com