‘ഞങ്ങളെവിടെ പരിപാടിയവതരിപ്പിച്ചാലും ഇങ്ങനെയാണല്ലോ ദൈവമേ’; ക്യൂട്ട് പാട്ടുമായി ശ്രേയയും മീനാക്ഷിയും

meenakshi-sreya
SHARE

നീരജ് മാധവിന്റെ പണി പാളി പാട്ടിന് ക്യൂട്ട് പതിപ്പുമായി കൊച്ചു കലാകാരികളായ ശ്രേയ ജയദീപും മീനാക്ഷിയും. ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ച വിഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. 

‘ഞങ്ങളെവിടെ പരിപാടിയവതരിപ്പിച്ചാലും ഇങ്ങനെയാണല്ലോ ദൈവമേ’ എന്ന രസകരമായ അടിക്കുറിപ്പോടെയാണ് പോസ്റ്റ്. പണി പാളി പാട്ടിന്റെ ചെറിയ ഒരു ഭാഗം മാത്രമാണ് ഇരുവരും അവതരിപ്പിച്ചത്. വിഡിയോ വൈറലായതോടെ നിരവധി പേർ പ്രശംസയും പ്രോത്സാഹനവുമായി രംഗത്തെത്തി. 

ശ്രേയയുടെയും മീനാക്ഷിയുടെയും ക്യൂട്ട് ഭാവങ്ങളും ലിപ്സിങ്കും വിഡിയോയെ ഏറെ മികച്ചതാക്കി എന്നാണ് ആസ്വാദകപക്ഷം. അഭിനന്ദനങ്ങൾ അറിയിച്ച എല്ലാവരോടും മീനാക്ഷി നന്ദി അറിയിക്കുകയും ചെയ്തു. വിഡിയോയുടെ അവസാനം ചിരിച്ചുകൊണ്ട് മീനാക്ഷി ശ്രേയയെ കെട്ടിപ്പിടിക്കുന്ന രംഗങ്ങളും കാണാം.

അഭിനേത്രിയായും അവതാരകയയായും പ്രേക്ഷകരുടെ മനം കവർന്ന താരമാണ് മീനാക്ഷി. സ്വതസിദ്ധമായ ആലാപനത്തിലൂടെ സംഗീതപ്രേമികൾക്ക് ഏറെ സുപരിചിതയാണ് ശ്രേയ ജയദീപ്. ഇരുവർക്കും സമൂഹമാധ്യമങ്ങളിൽ ആരാധകരും ഏറെയാണ്. 

നീരജ് മാധവ് ഒരുക്കിയ പണി പാളി റാപ്പ് സമൂഹമാധ്യമങ്ങളിൽ സൃഷ്ടിച്ച തരംഗം ചെറുതൊന്നുമല്ല. പാട്ടിന്റെ ഡാൻസ് ഡാൻസ് ചലഞ്ച് ഏറ്റെടുത്ത് താരങ്ങളുൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. പണി പാളി പാട്ടിന് കോഴിക്കോട് സ്വദേശി ഗായത്രി എസ് നമ്പ്യാർ ഒരുക്കിയ പാരഡിയും സമൂഹമാധ്യമലോകത്ത് ചർച്ചയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA