ADVERTISEMENT

പ്രണയ വിരഹഭാവങ്ങൾ അവതരിപ്പിച്ച് പുറത്തിറക്കിയ ‘എന്തിനാണെന്നെ നീ...’ എന്ന സംഗീത വിഡിയോ ശ്രദ്ധേയമാകുന്നു. മേഴ്സി പീറ്റർ വരികളൊരുക്കിയ ഗാനത്തിനു സംഗീതം നൽകിയത് ഉദയകുമാർ അഞ്ചൽ ആണ്. ശുഭ രഘു അതിസുന്ദരമായി ഗാനം ആലപിച്ചിരിക്കുന്നു. 

‘എന്തിനാണെന്നെ നീ സ്നേഹിച്ചിടുന്നു

എന്തിനോടിത്രമേൽ പ്രണയം

എപ്പോഴോ മനസ്സിന്റെ തേങ്ങലിന്നീണം

തൊട്ടുവോ നിന്നുള്ളം അറിയാതെ....’

പാട്ട് ഇതിനോടകം നിരവധി ആസ്വാദകരെ നേടി. അമൃത കാർത്തികേയൻ, സുസിൻ എന്നിവരാണ് ഗാനരംഗത്തിൽ അഭിനയിച്ചത്. ഇരുവരുടെയും പ്രണയവും വിരഹനൊമ്പരവുമാണ് ഗാനരംഗത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. സോണി ഫ്രാൻസിസ്‍ നിർമിച്ച സംഗീത വിഡിയോയുടെ സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ചത് പ്രസാദ് നൂറനാട് ആണ്. ഗിരീഷ് അമ്പാടി പാട്ട് ചിത്രീകരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com