ADVERTISEMENT

മൂന്നു തലമുറകളായി ക്രൈസ്തവ കുടുംബങ്ങളുടെ അതിരാവിലെകളെ പാടിയുണർത്തി വരുന്ന ഒരു ഗാനത്തെ ന്യൂജെൻ ശൈലിയിൽ അവതരിപ്പിച്ച് ശ്രദ്ധേയയായിരിക്കുകയാണ് ലാറ സ്റ്റാൻലി എന്ന കുഞ്ഞു പാട്ടുകാരി. ഉയർത്തീടും ഞാൻ എന്റെ കൺകൾ എന്ന ഗാനം തന്റേതായ ശൈലിയിൽ പാടുമ്പോൾ പുതു തലമുറയ്ക്ക് വീണ്ടെടുപ്പിന്റെ ആശ്വാസഗീതമായി മാറുകയാണ് ഈ ഗീതം. വിശ്വസിക്ക് ഒരിക്കലും പാടി മറന്നുകളയാനാവാത്ത ഈ വരികൾ ഈണം മാറ്റാതെയാണ് സ്വന്തം രീതിയിൽ ലാറ അവതരിപ്പിച്ചിരിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. അറിയപ്പെടുന്ന ക്രൈസ്തവ സംഗീത എഴുത്തുകാരൻ കെ.വി. ഡേവിഡിന്റേതാണ് വരികളും സംഗീതവും. 

മ്യൂസിക് ലാബിന്റെ ബാനറിൽ സാംസ് റേഡിയോ, ബാഫാ റേഡിയോ എന്നിവയുടെ  സഹകരണത്തിൽ റെഡീമർ എന്ന പേരിൽ റിലീസ് ചെയ്ത ആൽബം പ്രധാനപ്പെട്ട എല്ലാ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്. വേറിട്ട ആലാപന ശൈലികൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയ ലാറ സ്റ്റാൻലി അടുത്തിടെ  ആലപിച്ച ചേർക്കുക എൻ യേശുവേ.., അമേസിങ് ഗ്രേസ് എന്ന ഗാനങ്ങൾ ക്രൈസ്തവ സംഗീത പ്രേമികൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗോഡ്‌വിൻ  റോഷാണ് റെഡീമറിനായി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രീകരണം ഡ്രീം വർക്സ് ഫിലിംസ്. 

ഷാർജ ഇന്ത്യൻ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയായ ലാറ. സംഗീത സംവിധായകൻ പി.ജെ. ബേർണിയുടെ ശിക്ഷണത്തിൽ സംഗീത പഠനം നടത്തുന്നുണ്ട്. ഗായകനും സംഗീത സംവിധായകനുമായ സ്റ്റാൻലി ജോണിന്റെ മകളാണ് ലാറ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com