സുഹൃത്തിനൊപ്പം സ്റ്റൈലിഷ് ചുവടു വച്ച് പ്രാർഥന; ആരാണ് ക്യൂട്ട് ഡാൻസർ?

prarthana-indrajith
SHARE

സ്റ്റൈലിഷ് ലുക്കിൽ കിടിലൻ ഡാൻസുമായി ഇന്ദ്രജിത്ത്–പൂർണിമ ദമ്പതികളുടെ മകൾ പ്രാർഥന. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂെടയാണ് താരം ആരാധകരെ അമ്പരപ്പിച്ചത്. ടെറസിൽ നിന്നാണ് അസാമാന്യ മെയ് വഴക്കത്തോടെ പ്രാർഥന ചുവടുവച്ചത് ഒപ്പം സുഹൃത്ത് ശരണും ഉണ്ട്. 

പ്രാർഥനയുടെയും സുഹൃത്തിന്റെയും ഡാന്‍സ് വിഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്. രസകരമായ പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. അമല പോള്‍, രഞ്ജിനി ജോസ് തുടങ്ങി പ്രമുഖരുൾപ്പെടെ വിഡിയോയ്ക്കു കമന്റിട്ടു. ‘പ്രാർഥന, നീയൊരു ഹാപ്പി സോൾ ആണ്. എപ്പോഴും ഇതു തുടരുക. ഒരിക്കലും മാറരുത്’ എന്നാണ് വിഡിയോയ്ക്കു അമല പോൾ കുറിച്ചത്. 

പാട്ടും ഡാൻസും സ്റ്റൈലൻ ചിത്രങ്ങളുമൊക്കെയായി സമൂഹമാധ്യമങ്ങളിൽ സജീവമാണ് പ്രാർഥന. താരം ഗിറ്റാർ വായിക്കുന്നതിന്റെ വിഡിയോയും വൈറലായിരുന്നു. 2018–ൽ പുറത്തിറങ്ങിയ ‘മോഹൻലാൽ’ എന്ന ചിത്രത്തിലെ ‘ലാലേട്ടാ...’ എന്ന പാട്ടിലൂടെയാണ് പ്രാർഥന ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലൻ എന്നീ ചിത്രങ്ങൾക്കു വേണ്ടിയും പ്രാർഥന പാട്ടു പാടിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA