‘എന്തിനീ വ്യക്തിഹത്യ’; കങ്കണയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സോന മോഹപത്ര

Kangana-rhea-sona
SHARE

നടി റിയ ചക്രവർത്തിയെ ‘സ്മോൾ ടൈം ഡ്രഗ്ഗി’ എന്നു പരാമർശിച്ചതിൽ കങ്കണ റനൗട്ടിനെതിരെ രൂക്ഷ വിമർശനവുമായി ഗായിക സോന മോഹപത്ര രംഗത്ത്. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസിൽ റിയ ചക്രവർത്തിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അതിനു പിന്നാലെയായിരുന്നു കങ്കണയുടെ ‘സ്മോൾ ടൈം ഡ്രഗ്ഗി’ പരാമർശം. വിവാദങ്ങൾക്കും വിമർശനങ്ങള്‍ക്കുമെതിരെ മുഖം നോക്കാതെ പ്രതികരിക്കുന്ന സോന മോഹപത്ര, സമൂഹമാധ്യമകുറിപ്പിലൂടെയാണ് കങ്കണയ്ക്കെതിരെ രൂക്ഷ വിമർശനമുയർത്തിയത്. 

‘കങ്കണയുടെ ട്വീറ്റ് വളരെ അസ്വസ്ഥതയുണ്ടാക്കുന്നു. ഒരു സ്ത്രീയ്ക്ക് അല്ലെങ്കിൽ ഒരു വ്യക്തിയ്ക്കെതിരെ ഇത്തരമൊരു പരാമർശം നടത്തുന്നത് അഗാധമായ അസ്വസ്ഥയ്ക്കും വെറുപ്പിനും കാരണമാകുന്നു. കങ്കണ പുതിയതായി രൂപപ്പെടുത്തിയ ഈ ജാതിമതപരമായ വിരോധാഭാസത്തെയും അപവാദത്തെയും സമൂഹമാധ്യമലോകവും ജനങ്ങളും എത്രത്തോളം മനസ്സിലാക്കുമെന്ന കാര്യം സംശയമാണ്’.– സോന മോഹപത്ര സമൂഹമാധ്യമത്തിൽ കുറിച്ചു.  

മഹാരാഷ്ട്ര സർക്കാരിനെതിരെ രാഷ്ട്രീയ പോർമുഖം തുറന്നിട്ടതിന്റെ പേരിൽ കങ്കണയുടെ ഓഫിസ് കെട്ടിടം ഭാഗികമായി പൊളിച്ചത് നീതികേടാണെന്നു ചൂണ്ടിക്കാട്ടി സോനം കപൂറും ദിയ മിർസയും ട്വീറ്റ് ചെയ്തിരുന്നു. സുശാന്തിന്റെ അസ്വാഭാവിക മരണത്തിന്റെ പശ്ചാത്തലത്തിൽ റിയ ചക്രവർത്തിയ്ക്കെതിരെ മുംബൈ പൊലീസ് സ്വീകരിച്ച നടപടിക്കെതിരെ പ്രതികരിച്ച സോനം കപൂറിന്റെയും ദിയ മിർസയുടെയും പിന്തുണ തനിക്ക് ആവശ്യമില്ലെന്ന സൂചന നൽകിയായിരുന്നു താരങ്ങളുടെ ട്വീറ്റിനോട് കങ്കണ പ്രതികരിച്ചത്. റിയയുമായി തന്നെ താരതമ്യം ചെയ്യുന്നതിൽ അസ്വസ്ഥത പ്രകടിപ്പിച്ച കങ്കണ റിയയെ വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള ട്വീറ്റ് ഇട്ടാണ് പ്രതിഷേധം അറിയിച്ചത്. ദുർബലനായ ഒരു സൂപ്പർതാരത്തിന്റെ ചിലവിൽ കഴിഞ്ഞിരുന്ന ഒരു വ്യക്തിയുമായി തന്നെ താരതമ്യം ചെയ്യരുതെന്നായിരുന്നു കങ്കണയുടെ വിവാദ പരാമർശം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA