'ഇതു പാടിയാലേ അവൾ ഭക്ഷണം കഴിക്കൂ'; കുഞ്ഞനുജത്തിയുടെ ആ വാശി വെളിപ്പെടുത്തി അഹാന കൃഷ്ണ

ahaana-hansika-new
SHARE

ഇഷ്ട ഗാനം പാടി വിഡിയോ പങ്കുവച്ച് യുവതാരം അഹാന കൃഷ്ണ. ജയരാജിന്റെ സംവിധാനത്തിൽ 2005–ൽ പുറത്തിറങ്ങയ ‘മകൾക്ക്’ എന്ന ചിത്രത്തിലെ ‘ചാഞ്ചാടിയാടി ഉറങ്ങൂ നീ’ എന്ന ഗാന‌മാണ് താരം പാടിയത്. പാട്ട് ഇത്രമാത്രം ഹൃദയത്തോടു ചേർന്നു നിൽക്കുന്നതിന്റെ കാരണവും അഹാന പറഞ്ഞുവയ്ക്കുന്നുണ്ട്. ഇളയ സഹോദരി ഹൻസിക കുഞ്ഞായിരുന്നപ്പോൾ ഈ പാട്ട് കേട്ടാൽ മാത്രമേ ആഹാരം കഴിക്കുമായിരുന്നുള്ളുവെന്നും ആ ദിനങ്ങളിലെ മനോഹരമായ ഓർമയാണ് ഈ ഗാനം സമ്മാനിക്കുന്നതെന്നും അഹാന പറഞ്ഞുവയ്ക്കുന്നു. 

‘ഹന്‍സു കുഞ്ഞായിരുന്നപ്പോള്‍ (കുറച്ചു മാസം മാത്രം പ്രായമുണ്ടായിരുന്നപ്പോള്‍) ഞാന്‍ ഈ പാട്ട് പാടിയാലേ അവള്‍ ഭക്ഷണം കഴിക്കമായിരുന്നുള്ളു. പത്തു വയസ്സുകാരിയായ എന്നെ സംബന്ധിച്ച് എപ്പോഴും പാട്ടു പാടി കൊടുക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. അതിനാല്‍ അച്ഛന്റെ മൊബൈലില്‍ ഞങ്ങള്‍ ഈ പാട്ടു റെക്കോര്‍ഡ് ചെയ്ത് ഹന്‍സുവിന് ഭക്ഷണം കൊടുക്കേണ്ട സമയങ്ങളിലൊക്കെ പ്ലേ ചെയ്യും. അവള്‍ സന്തോഷത്തോടെ പാട്ട് കേള്‍ക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു. മനോഹരമായ ആ ഓര്‍മ്മയാല്‍ തന്നെ ഈ പാട്ട് എന്റെ ഹൃദയത്തോട് ഏറെ അടുത്തുനില്‍ക്കുന്ന ഒന്നായി മാറി’– വിഡിയോ പങ്കുവച്ച് അഹാന കുറിച്ചു. 

പഴയകാല ചിത്രങ്ങൾ കോർത്തിണക്കിയാണ് വിഡിയോ തയ്യാറാക്കിയത്. അഹാനയുടെ ആലാപനത്തിന് ആരാധകരിൽ നിന്നും മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. പാട്ടും ഡാൻസും കൊണ്ട് അഹാനയും സഹോദരിമാരും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഇവരുടെ ചിത്രങ്ങളും വിഡിയോകളും ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്യാറുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA