ADVERTISEMENT

നർത്തകി ശാരദാ തമ്പി ഒരുക്കിയ നൃത്താവിഷ്കാര വിഡിയോ ശ്രദ്ധേയമാകുന്നു. ‘ഇരക്കം വരാമൽ’ എന്ന പേരിലാണ് വിഡിയോ പുറത്തിറക്കിയത്. ഗോപാലകൃഷ്ണ ഭാരതി ചിട്ടപ്പെടുത്തിയ പാട്ടിനൊപ്പമാണ് ശാരദ ചുവടുവച്ചത്. ലക്ഷ്മി രംഗൻ ആണ് ഗാനം ആലപിച്ചത്.

കവിത സോനിഷ്. പ്രിയ കിഷോർ, അനുശ്രീ, രുചി രമേഷ് എന്നീ നർത്തകരും ശാരദയ്ക്കൊപ്പം വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. വിനു ജനാർദ്ദനൻ ആണ് വിഡിയോയുടെ നിർമാണം. അതിമനോഹര ദൃശ്യങ്ങൾ കോർത്തിണക്കി വിഡിയോ ചിത്രീകരിച്ചത് മഹേഷ് ആണ്. ആൽബി നടരാജ് എഡിറ്റിങ്ങും കളറിങ്ങും നിർവഹിച്ചു. 

വിഡിയോ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ നിന്നും മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. ശാരദ തമ്പിയുടെ പ്രകടനത്തെ നിരവധി പേരാണു പ്രശംസിച്ചത്. ഏതാനും നാളുകൾക്കു മുൻപ് വിഖ്യാത സംഗീതജ്ഞൻ ടി എം കൃഷ്ണയോടുള്ള ആദരസൂചകമായി ശാരദ തമ്പി ഒരുക്കിയ നൃത്താഞ്ജലിയും ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com