കോവിഡ് രോഗിയാണെങ്കിലും മനുഷ്യരല്ലേ! ചേർത്തു പിടിക്കണമെന്ന് ഓർമിപ്പിച്ച് 'ഒന്നായ്'

onnai-song
SHARE

കൊച്ചി∙ കോവിഡിനെ ‘ഒന്നായ്’ നേരിടാമെന്ന സന്ദേശവുമായി ഒരു ഗാനം. കോവിഡ് പ്രതിരോധ രംഗത്തു സ്വജീവനും ജീവിതവും ത്യജിച്ചു പൊരുതുന്ന ആരോഗ്യപ്രവർത്തകർക്കുള്ള ആദരമാണ് പ്രമുഖ സിനിമാതാരങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്ത ‘ഒന്നായ്’ എന്ന ഗാനം. ‘ലെറ്റ്സ് ബ്രേക് ദ് ചെയിൻ ആൻഡ് റീ ബിൽഡ് ദ് ചെയിൻ’ എന്ന ആശയവും ഗാനം പങ്കുവയ്ക്കുന്നു.

കോവിഡ് പോസിറ്റീവാകുന്ന കുരുന്നുകളെപ്പോലും അച്ഛനമ്മമാരിൽ നിന്നു പിരിച്ച് ആശുപത്രിയിലാക്കേണ്ടി വരുന്നതിന്റെ ധർമസങ്കടവും ആരോഗ്യ പ്രവർത്തകരുടെ ജീവിതവും ത്യാഗവുമെല്ലാം ‘ഒന്നായ്’ മനോഹരമായി ദൃശ്യവൽക്കരിക്കുന്നു. അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായ, പുകവലിക്കെതിരെയുള്ള ‘വലിപ്പിക്കല്ലെ’ എന്ന ഷോർട്ട് ഫിലിം ഒരുക്കിയ സഞ്ജു അമ്പാടിയാണ് സംവിധായകൻ. ഒട്ടേറെ മലയാളം ചിത്രങ്ങളുടെ അസോഷ്യേറ്റ് ഡയറക്ടറുമാണ് സഞ്ജു. ആന്റണി കാണംകുടമാണു നിർമാണം. നടി സരയു, സഞ്ജു ശിവറാം, ഹരി, അൻസിൽ റഹ്‌മാൻഎന്നിവർക്കൊപ്പം ഗായിക കെ.എസ്.ചിത്രയും ഈ ഗാനത്തിൽ അഭിനയിച്ചിട്ടുണ്ട്. 

നടൻ ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകൾ പ്രാർഥന ആലപിച്ച ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് മേജോ ജോസഫ് ആണ്. അരുൺ മുരളീധരന്റേതാണു വരികൾ. ചലച്ചിത്ര ഛായാഗ്രാഹകൻ ഫൈസൽ ഖാലിദാണ് മനോഹരമായ ദൃശ്യങ്ങൾ പകർത്തിയത്. സയൻ ശ്രീകാന്ത് എഡിറ്റിങ്ങും സഞ്ജു ടോം ജോർജ് ഡിഐയും നിർവഹിച്ച ഗാനത്തിന്റെ ആശയം രഞ്ജിത് മാത്രയുടേതാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA