‘എന്റെയും കൂടെ 2 കാലു കിടക്കട്ടെ’; അനശ്വരയെ പിന്തുണച്ച് അഭയ ഹിരൺമയി

anaswara-abhaya
SHARE

ധരിച്ച വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞതിന്റെ പേരിൽ സൈബർ ആക്രമണം നേരിടേണ്ടി വന്ന യുവതാരം അനശ്വര രാജനെ പിന്തുണച്ച് ഗായിക അഭയ ഹിരൺമയി. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രത്തിലൂടെയും കുറിപ്പിലൂടെയുമാണ് ഗായികയുടെ പ്രതികരണം. എല്ലാ ഓൺലൈൻ ആങ്ങളമാർക്കും വേണ്ടിയാണ് ഈ പോസ്റ്റ് എന്നും അഭയ സൂചിപ്പിച്ചു.

കാൽ കാണാൻ പാകത്തിനുള്ള വസ്ത്രം ധരിച്ചതിന്റെ പേരിലാണ് അനശ്വരയ്ക്കു നേരെ സമൂഹമാധ്യമ സദാചാരക്കാർ വിമർശനവും അശ്ലീല കമന്റുകളും പടച്ചുവിട്ടത്. അനശ്വരയോട് ഐക്യദാർഢ്യപ്പെട്ട് കാലു കാണുന്ന തരത്തിലുള്ള മിനി ഫ്രോക്ക് ആണ് അഭയ ഹിരൺമയി ധരിച്ചത്. ‘എന്റെയും കൂടെ 2 കാലു കിടക്കട്ടെ’ എന്ന അടിക്കുറിപ്പോടെയാണ് ഗായിക ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. 

അഭയയുടെ പോസ്റ്റിനു പിന്നാലെ പിന്തുണയറിയിച്ച് നടി റിമ കല്ലിങ്കൽ, ഗായകരായ സിത്താര കൃഷ്ണകുമാർ, രഞ്ജിനി ജോസ് എന്നിവരും രംഗത്തെത്തി. അനശ്വരയ്ക്കു പരിപൂർണ പിന്തുണയറിയിച്ച് സ്വിം സ്യൂട്ടിൽ നടന്നു വരുന്ന ചിത്രം ഇന്നലെ റിമ പോസ്റ്റ് ചെയ്തിരുന്നു.

ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി അനശ്വര രാജൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾക്കു നേരെയാണ് വിമർശനമുയർന്നത്. കമന്റുകൾ പരിധി വിട്ടതോടെ സമൂഹമാധ്യമ സദാചാരക്കാർക്ക് അനശ്വര തന്നെ കഴിഞ്ഞ ദിവസം ശക്തമായ മറുപടി നൽകിയിരുന്നു. അനശ്വരയെ പിന്തുണച്ച് പോസ്റ്റുകളും കുറിപ്പുകളും ഇപ്പോൾ സജീവമായിക്കഴിഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA