വേദിയിൽ അടുത്ത ഗാനം ആലപിക്കുന്നത് ദിവ്യ; ഭാര്യയ്ക്കായി ഈണമൊരുക്കി വിനീത് ശ്രീനിവാസൻ

vineeth-divya
SHARE

സംഗീതസംവിധാനത്തിലേയ്ക്കു ചുവടുവയ്ക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. മറ്റൊരു സർപ്രൈസ് കൂടി അദ്ദേഹം ആരാധകർക്കായി കരുതിവച്ചിട്ടുണ്ട്. വിനീത് ഈണം നൽകുന്ന ഗാനം ആലപിക്കുന്നത് ഭാര്യ ദിവ്യ ആണ്. 

‘ദിവ്യയ്ക്കൊപ്പം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ പാട്ടുമായി ബന്ധപ്പെട്ടുള്ള തിരക്കിലായിരുന്നു. ഇത് സിംഗിൾ ആണ്. ഒരു ഗായിക എന്ന നിലയിലേക്കുള്ള ദിവ്യയുടെ കാൽവയ്പ്പാണിത്. സംഗീത സംവിധായകൻ എന്ന നിലയില്‍ എന്റെയും’– വിനീത് ശ്രീനിവാസൻ സമൂഹമാധ്യമത്തിൽ കുറിച്ചു.

‘ഉയർന്ന് പറന്ന്’ എന്ന പേരിലാണ് ഗാനം പുറത്തിറക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ പാട്ട് ആസ്വാദകരിലേയ്ക്കെത്തുമെന്ന് വിനീത് അറിയിച്ചു. താരത്തിന്റെ പോസ്റ്റനു പിന്നാലെ അഭിനന്ദനങ്ങളും പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി. ഭാര്യയും ഭർത്താവും ഒരുമിച്ചൊരുക്കുന്ന പാട്ടിനു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നാണ് ആരാധകരുടെ കമന്റുകൾ.

ദിവ്യ പാട്ടു പാടുന്നതിന്റെ വിഡിയോ വിനീത് ഈയടുത്ത കാലത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ദിവ്യയ്ക്കൊപ്പം പതിനാറ് വർഷങ്ങളായെങ്കിലും ആദ്യമായാണ് പാട്ട് റെക്കോർഡ് ചെയ്യാൻ അനുവദിച്ചതെന്നും അത് തന്നെ സംബന്ധിച്ച് വലിയ കാര്യമാണെന്നും കുറിച്ചു കൊണ്ടായിരുന്നു വിനീതിന്റെ പോസ്റ്റ്. ദിവ്യയുടെ പാട്ട് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA