ADVERTISEMENT

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ അപ്രതീക്ഷിത വേർപാടിൽ അനുശോചനമറിയിച്ച് സംവിധായകൻ വിജിത് നമ്പ്യാർ. വർഷങ്ങൾക്കു മുൻപ് എസ്പിബിയെ കണ്ടപ്പോഴുള്ള നിമിഷത്തെക്കുറിച്ച് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. ഈ വേർപാട് ഏറെ വേദനിപ്പിച്ചുവെന്നും ആ സങ്കടം വിവരിക്കാൻ വാക്കുകൾ കിട്ടുന്നില്ല എന്നും വിജിത് കൂട്ടിച്ചേർത്തു.  

‘ഭക്തിയുടെ നിറവിൽ എസ്പിബി ബി.എ. ചിദംബരനാഥ് മാഷിനെ കണ്ടപ്പോൾ, 

എന്റെ സംഗീത ഗുരു ബി.എ. ചിദംബരനാഥ് മാഷിനൊപ്പം ഉള്ള കാലം.1999ൽ മാഷ് സ്വകാര്യ ചാനലിലെ സ്വാമി അയ്യപ്പൻ എന്ന മെഗാ സീരിയലിനു വേണ്ടി പന്ത്രണ്ടു പാട്ടുകൾ കമ്പോസ് ചെയ്തു. അതിൽ രണ്ടു പാട്ടുകൾ പാടുന്നത് എസ്പിബി സർ ആയിരുന്നു. ദാസേട്ടൻ, ചിത്ര, സുജാത, ഉണ്ണിമേനോൻ, ശ്രീനിവാസൻ എന്നിങ്ങനെ എല്ലാവരും ആ പ്രോജക്ടിന്റെ ഭാഗമായിരുന്നു. 

റെക്കോർഡിങ് പറഞ്ഞ ദിവസം എസ്പിബി സർ കൃത്യ സമയത്തു തന്നെ സ്റ്റുഡിയോയിൽ എത്തിയിരുന്നു. ആദ്യം തന്നെ മാഷിന്റെ കാൽക്കൽ വന്ദിച്ചു. പിന്നീട് റെക്കോർഡിങ്ങിൽ കയറുന്നതിന് മുമ്പ് ശ്രീ അയ്യപ്പ സ്റ്റോത്രം ചൊല്ലി. അതും ഓരോ പാട്ടും റെക്കോർഡ് ചെയ്യുന്നതിന് മുൻപ് അദ്ദേഹം ഭക്തിയോടെ ചൊല്ലി. എന്റെ മനസ്സിൽ എസ്പിബി എന്ന മഹാ ഗായകനോട് ഒരുപാട് ആരാധന തോന്നിയ നിമിഷം. ഈയോരു സംഗീത ലോകത്തു ഇത് പോലൊരു മറ്റൊരു ഗായകൻ വേറെ ഉണ്ടോ എന്നൊരു സംശയം. അതാണ് എസ്പിബി എന്ന മഹാ വ്യക്തിത്വം. കൂടുതൽ ഒന്നും പറയാൻ തോന്നുന്നില്ല. എന്നെ ഒരു പാട് വേദനിച്ച നിമിഷമായിരുന്നു ചിത്ര ചേച്ചിയുടെ മകളുടെ വേർപാട്, അതിന്റെ കൂടെ ഇപ്പോൾ എസ്പിബി സാറിന്റെ വേർപാടും മനസ്സിൽ നിന്ന് വിട്ടു പോകുന്നില്ല’– വിജിത് കുറിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com