'അതെ... ഞങ്ങൾ പ്രണയത്തിലാണ്'; വെളിപ്പെടുത്തി ബോളിവുഡ് ഗായകരായ നേഹ കക്കറും രോഹൻപ്രീതും

neha-rohan
Image source: Social Media
SHARE

ഗായകൻ രോഹൻപ്രീത് സിങ്ങുമായി പ്രണയത്തിലെണെന്ന കാര്യം വെളിപ്പെടുത്തി ബോളിവുഡ് ഗായിക നേഹ കക്കർ. ഇക്കഴിഞ്ഞ ദിവസമാണ് നേഹ പ്രണയത്തെക്കുറിച്ച് ഔദ്യോഗികമായി ആരാധകരെ അറിയിച്ചത്. പിന്നാലെ രോഹനും ഇക്കാര്യം തുറന്നുപറഞ്ഞു. ഒക്ടോബർ 24ന് നേഹയുടെയും രോഹന്റെയും വിവാഹം നടക്കുമെന്നും റിപ്പോർട്ടുകളുണ്ടെങ്കിലും ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല. 

നേഹയും രോഹനും ഇരുവരുടെയും കുടുംബാംഗങ്ങളും ഒരുമിച്ചുള്ള ചിത്രം ഈയടുത്ത കാലത്ത് ആരാധകർക്കിടയിൽ പ്രചരിച്ചിരുന്നു. ഇതിനു തൊട്ടു പിന്നാലെ ഇവര്‍ തമ്മിൽ വിവാഹിതരാകാൻ പോകുന്നുവെന്ന തരത്തിലുള്ള പ്രചാരണവും വ്യാപകമായി. വിവാഹം സംബന്ധിച്ച ഇത്തരം അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് താരങ്ങളുടെ ഈ വെളിപ്പെടുത്തൽ. ഏകദേശം ഒരു മാസം മുൻപു തന്നെ വിവാഹനിശ്ചയ ചടങ്ങുകൾ നടന്നു എന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. 

സ്വകാര്യ ചാനലിലെ സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായകനാണ് രോഹൻപ്രീത് സിങ്. നേഹ കക്കറിന്റെ സംഗീതജീവിതത്തിന്റെ തുടക്കവും റിയാലിറ്റി ഷോയിലൂടെയായിരുന്നു. കഴിഞ്ഞ വർഷം യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ പ്രമുഖ വനിതാ താരങ്ങളുടെ പട്ടികയിൽ നേഹ കക്കർ രണ്ടാം സ്ഥാനം നേടിയിരുന്നു. സഹോദരൻ ടോണി കക്കറും ബോളിവുഡിലെ മികച്ച ഗായകനാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA