പ്രണയസൗഗന്ധികവുമായി മലയാളത്തിന്റെ പ്രിയഗായകർ

pranaya-sougandhikangal
SHARE

മനസ്സിൽ അനുരാഗം വിരിയിക്കും മധുരഗാനങ്ങളുമായി പഞ്ചമം ക്രിയേഷന്‍സിന്റെ ‘പ്രണയസൗഗന്ധികങ്ങൾ’ എന്ന ആൽബം. സംഗീതസംവിധായകനും ഗായകനുമായ ശരത്, പിന്നണിഗായകരായ സുദീപ് കുമാർ, വിധു പ്രതാപ് എന്നിവരാണ് ആൽബത്തിനു വേണ്ടി ഗാനങ്ങൾ ആലിപിക്കുന്നത്. ഡോ.ജയേഷ് കുമാർ ഈണം നൽകുന്നു.

അംബിക ആലപ്പി വിധുവും യുവഗായിക മേഘ്ന മനുവും ആൽബത്തിനു വേണ്ടി ഓരോ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ആറു ഗാനങ്ങളാണ് പ്രണയസൗഗന്ധികങ്ങളിലുള്ളത്. ഭരണിക്കാവ് പ്രേംകൃഷ്ണ, സുമേഷ് കുറ്റിപ്പുറം, ഡോ. ആഷ സുധീർ, ജി.രാജേഷ് എന്നിവരാണ് പാട്ടുകൾക്കു വരികളൊരുക്കിയത്. രാജേഷ് ചേർത്തലയും ജോസി ആലപ്പുഴയും പുല്ലാങ്കുഴലിൽ ഈണമൊരുക്കി. 

പാട്ടുകൾക്കു വേണ്ടി പ്രണബ് ചേർത്തല തബലയും ബിജു അന്നമനട വീണയും വായിച്ചു. ഓർക്കസ്ട്രഷൻ, പ്രോഗ്രാമിങ് ചെയ്തിരിക്കുന്നത് സി എസ്സ് സനൽകുമാർ. അനൂപ് ആനന്ദ് മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചു.‍ ഒക്ടോബർ അവസാനത്തോടെ ഈ സംഗീത ആൽബം പാട്ടു പ്രേമികൾക്കരികിലെത്തുമെന്ന് പിന്നണി പ്രവർത്തകർ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA