ഗ്ലാമറസ് ലുക്കിൽ അമേയ മാത്യു; പ്രണയം പറഞ്ഞ് ‘വാനിൽ’

ameya-mathew-song
SHARE

യുവതാരം അമേയ മാത്യു അഭിനയിച്ച ‘വാനിൽ’ എന്നു തുടങ്ങുന്ന സംഗീത ആൽബം ആരാധകശ്രദ്ധ നേടുന്നു. ഗ്ലാമറസ് ആയാണ് അമേയ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. അവനീർ ടെക്നോളജിയുടെ ബാനറിൽ ഇർഷാദ് എം.ഹസൻ നിർമിച്ച ഗാനം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. 

‘പുതുമഴമലരിന്നെന്നിൽ വിതറിയ മൊഴി നീയോ

മുകിലിലെ ഇടിനാദങ്ങൾ നീയോ

മിഴിമുനശരമെയ്തെന്നിൽ കുളിരല നീ നെയ്തോ

ചിറകുകളരുളും തെന്നൽ നീയോ....’

ശ്യാം നെട്ടായിക്കോടത്താണ് പാട്ടിനു വരികളൊരുക്കിയത്. പ്രകാശ് അലക്സ് സംഗീതം നൽകിയ ഗാനം ലാൽ കൃഷ്ണയും റുഷൈൽ റോയ്‌യും ചേർന്ന് ആലപിച്ചു. ഇംത്തിയാസ് അബൂബക്കർ സംവിധാനം നിർവഹിച്ച ഗാനം ചിത്രീകരിച്ചത് ഷൺമുഖൻ എസ് വി ആണ്. ജോബി എം.ജോസ് എഡിറ്റ് ചെയ്തു. 

പാട്ട് ഇതിനോടകം നിരവധി ആസ്വാദകരെ സ്വന്തമാക്കി. മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. അമേയയുടെ ഗ്ലാമർ ലുക്ക് ആരാധകർക്കിടയിൽ ചർച്ചയായി. അമേയയ്ക്കൊപ്പം സാഗറും ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നു. ഇരുവരും തമ്മിലുള്ള പ്രണയമാണ് ‘വാനിൽ’ അവതരിപ്പിച്ചിരിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA