അത് പാടേണ്ടിയിരുന്നത് ശ്രേയ ഘോഷാൽ, വഴി തെറ്റി എന്നിലെത്തി; പുരസ്കാര നേട്ടത്തെക്കുറിച്ച് മധുശ്രീ

madhushree-narayanan
SHARE

ദൈവാനുഗ്രഹവും ഗുരു കടാക്ഷവും കൊണ്ടാണ് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് തനിക്കു ലഭിച്ചതെന്ന് മധുശ്രീ നാരായണൻ. അവാർഡ് കിട്ടിയ സന്തോഷം മനോരമ ഓൺലൈനിനോട് പങ്കുവച്ചു സംസാരിക്കുകയായിരുന്നു മധുശ്രീ. ഗായികയുടെ പ്രതികരണം ഇങ്ങനെ:     

‘ഇന്ന് രാവിലെ ടിവി കാണുമ്പോഴാണ് കോളാമ്പി അവാർഡിന് പരിഗണിച്ചിട്ടുണ്ടെന്ന് അറിഞ്ഞത്. എന്നിട്ടും അവാർഡ് കിട്ടും എന്ന് പ്രതീക്ഷിച്ചില്ല. ഒട്ടും പ്രതീക്ഷിക്കാതെ ഇരുന്നപ്പോഴാണ് എനിക്കാണ് അവാർഡ് എന്ന് അറിഞ്ഞത്. ഭയങ്കര ത്രില്ല് ആയിപ്പോയി. പെട്ടെന്ന് ഫോൺ കോളുകൾ വരാൻ തുടങ്ങി. ഗായിക സുജാത ആന്റി വിളിച്ചു, അങ്ങനെ പലരും വിളിച്ചു അഭിനന്ദിച്ചുകൊണ്ടിരിക്കുന്നു. 

ഞാൻ ശരിക്കും ആഹ്ലാദത്തിലാണ്. കോളാമ്പിയിലെ ഈ ഗാനം വഴിതെറ്റി ആണ് എന്നിലേക്ക് എത്തിയത്. ഇത് ശ്രേയ ഘോഷാലിനു വേണ്ടി ചെയ്ത പാട്ടായിരുന്നു.  പക്ഷെ ശ്രേയജിക്ക് എന്തോ അസൗകര്യം ഉണ്ടായി അങ്ങനെയാണ് രാജീവ് അങ്കിൾ എന്നോട് പാടാൻ പറഞ്ഞത്. ശരിക്കും രാജീവ് അങ്കിളിനോടാണ് എനിക്ക് നന്ദി പറയാനുള്ളത്. അങ്കിൾ കാരണം ആണല്ലോ ഈ അവാർഡ് എനിക്ക് കിട്ടിയത്. 

അച്ഛൻ ആണ് എന്റെ വഴികാട്ടി. അച്ഛൻ തന്നെയാണ് സംഗീതത്തിലെ ആദ്യ പാഠങ്ങൾ പകർന്നു തന്നത്. ഞാൻ ഹിന്ദുസ്ഥാനി ആണ് പഠിക്കുന്നത്.  ഹിന്ദുസ്ഥാനിയിൽ കോൺസെർട്സ് ചെയ്യാറുണ്ട്. അച്ഛന്റെയും എന്റെ ബഡാ ഗുരുജി പണ്ഡിറ്റ് ജസ്‌രാജിന്റെയും അനുഗ്രഹം എനിക്ക് വേണ്ടുവോളമുണ്ട്. ഇത് എന്റെ രണ്ടാമത്തെ സംസ്ഥാന അവാർഡ് ആണ്, 2016ൽ പുരസ്കാരം കിട്ടിയിരുന്നു.  ഒരുപാട് സന്തോഷം തോന്നുന്നു. എല്ലാവരോടും നന്ദിയും സ്നേഹവും അറിയിക്കുന്നു’.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA