ADVERTISEMENT

വിഷാദവും ഉത്കണ്ഠയും നേരിടാൻ പാടുപെടുന്നവർക്കുവേണ്ടി ഒരു ഗാനം. ഗൗതം ലെനിൻ ആണ് "സൂയിസൈഡ് സോങ്" എന്ന ഈ ഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത്. മാനസികാരോഗ്യം സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് ഗൗതം ഈ ഗാനം ചെയ്തിരിക്കുന്നത്. 

ലോക്ഡൗൺ കാലത്ത് ആളുകൾക്ക് നേരിടേണ്ടിവന്ന ഒറ്റപ്പെടലും ആത്മഹത്യാപ്രേരണയും ആണ് ഇങ്ങനെയൊരു ഗാനവും ചെയ്യാൻ ഗൗതമിനെ പ്രേരിപ്പിച്ചത്. നാമെല്ലാവരും ജീവിതത്തിലെ ദുഷ്‌കരമായ സമയങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പലരും മരണത്തെ എളുപ്പവഴിയായി തിരഞ്ഞെടുക്കുന്നു .. അതിജീവനത്തോട് മല്ലിടുന്ന എല്ലാവരേയും 'സഹായം തേടുക' എന്ന് പ്രേരിപ്പിക്കാനുള്ള ഗൗതമിന്റെ ശ്രമമാണ് ഈ ഗാനം.  

ഗൂഡ്‌വിൽ എന്റർടെെൻമെന്റ്സാണ് ഈ സംഗീത വിഡിയോ നിർമ്മിച്ചിരിക്കുന്നത്  ഗൗതം ലെനിൻ തന്നെ ആലപിച്ച ഈ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത് അനൂപ് മോഹൻദാസ്. ഇതിനോടകം ശ്രദ്ധിക്കപ്പെട്ട പാട്ട് നിരവധി ആസ്വാദകരെയും സ്വന്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com