നവരാത്രി സംഗീതോത്സവം ഇത്തവണ ഓണ്‍ലൈനില്‍; വേദിയൊരുക്കി മനോരമ മ്യൂസിക്

online-music
SHARE

മനോരമ മ്യൂസിക്കിന്റെ നേതൃത്വത്തിൽ ഓൺലൈൻ നവരാത്രി സംഗീതോത്സവം സംഘടിപ്പിക്കുന്നു. കേരളത്തിലെ പ്രശസ്തരായ ഒമ്പതു സംഗീതജ്ഞരുടെ സംഗീത കച്ചേരികളാണ് ഇതിൽ അവതരിപ്പിക്കുന്നത്. നവരാത്രി ആഘോഷം തുടങ്ങുന്ന ശനിയാഴ്ച മുതൽ എല്ലാ ദിവസവും വൈകുന്നേരം ഏഴുമണിക്ക് മനോരമ മ്യൂസിക്കിന്റെ www.youtube.com/carnaticclassical എന്ന യൂട്യൂബ് ചാനലിലൂടെ ലൈവ് പ്രോഗ്രാമായിട്ടാണ് പരിപാടി നടത്തുന്നത്.  ആദ്യ ദിവസത്തെ സംഗീതക്കച്ചേരി അവതരിപ്പിക്കുന്നത് ഡോ. ശ്രീരഞ്ജിനി കോടമ്പള്ളിയാണ്. വയലിൻ കോട്ടയം എസ് ഹരിഹരൻ, മ‍ൃദംഗം ചേർത്തല ജി കൃഷ്ണകുമാർ, ഘടം വെള്ളാറ്റഞ്ഞൂർ ശ്രീജിത്ത്.

Live streaming Link - https://youtu.be/ittHSYVKRu8

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA