ഗായകൻ കുമാർ സാനുവിന് കോവിഡ്

kumar-sanu
SHARE

ഗായകൻ കുമാർ സാനുവിന് കോവിഡ് 19 സ്ഥിരീകരിച്ചു. അടുത്തവൃത്തങ്ങൾ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം ലഭിക്കാൻ എല്ലാവരും പ്രാർഥിക്കണമെന്നും പ്രിയപ്പെട്ടവർ അഭ്യർഥിച്ചു. വിദേശയാത്രയ്ക്കു തയ്യാറെടുക്കുന്നതിനിടയിലാണ് ഗായകന് കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയത്. 

അമേരിക്കയിലുള്ള ഭാര്യയുടെയും മക്കളുടെയും അടുത്തേയ്ക്കു പോകാൻ തയ്യാറെടുക്കുകയാണെന്നും ഒക്ടോബർ ഇരുപതിന് തന്റെ പിറന്നാൾ അവർക്കൊപ്പം ആഘോഷിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ഈയടുത്തകാലത്ത് ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കുമാർ സാനു പറഞ്ഞിരുന്നു. ഒന്‍പതു മാസങ്ങൾക്കു ശേഷം ഉറ്റവരെ കാണുന്ന സന്തോഷത്തിലായിരുന്നു ഗായകൻ. ഡിസംബറിൽ ഭാര്യയുടെ ജന്മദിനം ആഘോഷിച്ചതിനു ശേഷം താൻ മുംബൈയിലേക്കു മടങ്ങി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് ഗായകന് കോവിഡ് സ്ഥിരീകരിച്ചത്. അതിവേഗം രോഗമുക്തിയുണ്ടായാൽ നവംബർ രണ്ടാം വാരത്തോടെ കുടുംബാംഗങ്ങളുടെ അടുത്തേയ്ക്കു പോകാനാണ് ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്. ഗായകന്റെ രോഗാവസ്ഥ തുടരുകയാണെങ്കിൽ താനും മക്കളും ഉടൻ മുംബൈയിലേക്കെത്തുമെന്നും അദ്ദേഹത്തെ പരിചരിച്ച് ഒപ്പം നിൽക്കുമെന്നും കുമാർ സാനുവിന്റെ ഭാര്യ സലോനി പറഞ്ഞു. കുമാർ സാനുവിന് മൂന്ന് മക്കളാണുള്ളത്. 

English Summary: Singer Kumar Sanu tests positive for covid 19

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA