മകൾ എഴുതി, അർജുനൻ മാസ്റ്റർ ഈണമിട്ടു; നോവായി അവസാന ഗാനം

chithra-mk-arjunan
SHARE

മലയാളികളുടെ അന്തരംഗങ്ങളിലേയ്ക്കു സ്വരങ്ങളാൽ ശരമെയ്ത മഹാസംഗീതജ്ഞൻ അർജുനൻ മാഷ് യാത്രയായിട്ട്  മാസങ്ങൾ പിന്നിട്ടു.  അദ്ദേഹത്തിലൂടെ മലയാളക്കര കേട്ടാസ്വദിക്കുകയും മനസ്സിൽ കയറിക്കൂടുകയും ചെയ്ത ഈണങ്ങൾ ഇപ്പോഴും തെളിമ മായാതെ നിൽക്കുകയാണ്. കലാകേരളമുള്ള അത്ര കാലം അതങ്ങനെ തുടരുകയും ചെയ്യും. എത്ര കേട്ടാലും വീണ്ടും കൊതിയോടെ കാതോർക്കാൻ തോന്നുന്ന ഈണങ്ങളൊരുക്കിയ മാഷ് അവസാനം ചിട്ടപ്പെടുത്തിയ പാട്ടും ഇപ്പോൾ ആസ്വാദകർക്കരികിലെത്തിയിരിക്കുകയാണ്. 

‘യേശുവേ.... യേശുവേ... നിൻ നാമം മഹത്വപ്പെടേണമെ’ എന്നു തുടങ്ങുന്ന ക്രിസ്തീയഭക്തിഗാനമാണ് ഇപ്പോൾ മനോരമ മ്യൂസിക്കിലൂടെ പുറത്തിറക്കിയത്. അർജുനൻ മാഷിന്റെ മകൾ നിമ്മി അംബുജാക്ഷൻ ആണ് പാട്ടിനു വരികളൊരുക്കിയത്. കെ.എസ്.ചിത്ര ആലപിച്ചിരിക്കുന്നു. അതികായനായ അച്ഛന്റെ മകൾ എഴുതിയ വരികളിൽ ഭക്തിയുടെയും ആത്മീയതയുടെയും ജ്വാലകൾ പ്രതിഫലിക്കുന്നുെവന്നാണ് ആസ്വാദകപക്ഷം. കെ.എസ്.ചിത്രയുടെ ആലാപനം പാട്ടിനെ പൂർണസൗന്ദര്യത്തിലെത്തിച്ചുവെന്നും പ്രേക്ഷകർ വിലയിരുത്തി. 

റിജോഷ് ആലുവയാണ് പാട്ടിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചത്. മിക്സിങ്– അനില്‍ സുരേന്ദ്രൻ. കണ്ടന്റ് കോർഡിനേറ്റർ– റെജി എബ്രഹാം. യൂജിൻ സേവ്യർ ഗാനത്തിന്റെ ചിത്രീകരണവും എഡിറ്റിങ്ങും നിർവഹിച്ചു. അർജുനൻ മാഷിന്റെ ഉള്ളു തഴുകും അവസാന ഈണം ഇതിനോടകം നിരവധി ആസ്വാദകഹൃദയങ്ങളിൽ ചേക്കേറിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണ് പാട്ടിനു സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്. പ്രതിഭാധനനായ അർജുനൻ മാഷിന്റെ സംഗീതം കലാകേരളത്തിന് എന്നും മുതൽക്കൂട്ടാണെന്നും ആ ഈണങ്ങൾ ഇപ്പോഴും ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ടെന്നും ആരാധകർ കുറിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA