ADVERTISEMENT

മനോരമ മ്യൂസിക് സംഘടിപ്പിക്കുന്ന നവരാത്രി സംഗീതോത്സവത്തിന് തുടക്കം. ആദ്യ ദിനം ശ്രദ്ധേയമായി ഡോ. ശ്രീരഞ്ജിനി കോടമ്പള്ളിയുടെ സംഗീതക്കച്ചേരി. വയലിൻ കോട്ടയം എസ് ഹരിഹരൻ, മ‍ൃദംഗം ചേർത്തല ജി കൃഷ്ണകുമാർ, ഘടം വെള്ളാറ്റഞ്ഞൂർ ശ്രീജിത്ത്.

സംഗീതക്കച്ചേരിയിൽ ആറ് കീർത്തനങ്ങളാണ് ആലപിച്ചത്. ജയചാമരാജ വൊഡയാരുടെ അഠാണ രാഗത്തിലുള്ള ശ്രീ മഹാഗണപതിം എന്ന ഗണേശ സ്തുതിയോടെയാണ് കച്ചേരി ആരംഭിച്ചത്. താളം ആദി. ത്യാഗരാജ കീർത്തനങ്ങളായ നീ ദയാരദ (രാഗം വസന്ത ഭൈരവി), സീതാപതേ (രാഗം കമാസ്) എന്നിവയായിരുന്നു പിന്നീട് ആലപിച്ചത്.

കല്യാണി രാഗത്തിൽ പാപനാശം ശിവൻ ചിട്ടപ്പെടുത്തിയ ഉന്നൈയല്ലാൽ എന്ന കീർത്തനമാണ്  പ്രധാന കൃതിയായി ആലപിച്ചത്. തുടർന്ന് തനിയാവർത്തിനം, കല്യാണ വസന്ത രാഗത്തിലുള്ള പുരന്ദരദാസർ കൃതി ഇന്നുദയ ബാരതെ എന്നിവയ്ക്ക് ശേഷം ലാൽഗുഡി ജയരാമന്റെ ദേശ് രാഗത്തിലുള്ള തില്ലാനയോടെ കച്ചേരി സമാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com