കോയമ്പത്തൂരിൽ ‘എസ്പിബി വനം’; ഈ കാട് പാടും

spb-vanam
SHARE

അന്തരിച്ച മഹാഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തോടുള്ള ആദരസൂചകമായി കോയമ്പത്തൂരിൽ വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ച് കൊച്ചു വനം സൃഷ്ടിച്ച് പരിസ്ഥിതി സംരക്ഷക സമിതി സിരുതുളി. ‘എസ്പിബി വനം’ എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. എഴുപത്തിനാല് മരങ്ങളാണ് സംഘം വച്ചുപിടിപ്പിച്ചത്. 74ാം വയസ്സിലാണ് എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചത്. അദ്ദേഹം ജീവിച്ചിരുന്ന മഹത്തായ വർഷങ്ങളുടെ കണക്കനുസരിച്ചാണ് 74 മരങ്ങൾ വച്ചുപിടിപ്പിക്കാൻ സംഘടന തീരുമാനിച്ചത്. 

എസ് പി ചരണും എസ്പിബിയുടെ സഹോദരിയും ഗായികയുമായ എസ് പി ശൈലജയും വിഡിയോ സന്ദേശത്തിലൂടെ മരം നടൽ പദ്ധതി ഉദ്ഘാടനം ചെയ്തു. ഇരുവരും രണ്ടു തൈകൾ നടുകയും ചെയ്തു. വിഖ്യാതസംഗീതജ്ഞൻ എ.ആർ.റഹ്മാനും ഗായകൻ ശ്രീനിവാസും വിഡിയോ സന്ദേശത്തിലൂടെ ആശംസകൾ അറിയിച്ചു. 

സംഗീതോപകരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന വൃക്ഷങ്ങളുടെ തൈകളാണ് എസ്പിബി വനത്തിനായി കൂടുതലായും നട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ജന്മനക്ഷത്രത്തെ അനുസ്മരിപ്പിക്കുന്ന രണ്ടു തൈകളും നട്ടിട്ടുണ്ട്. വൃക്ഷത്തൈകൾക്കെല്ലാം എസ്പിബി ആലപിച്ച ഓരോ ഗാനത്തിന്റെയും പേര് നൽകിയിട്ടുമുണ്ട്. എസ്പിബിയുടെ അവസാന സംഗീതപരിപാടിയിൽ പ്രകൃതി മാതാവിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം കാണികളോടു പറഞ്ഞിരുന്നു. ആ സന്ദേശം കൂടി കണക്കിലെടുത്താണ് ‘എസ്പിബി വനം’ ഒരുങ്ങിയത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA