ADVERTISEMENT
padavettu-3

യുവതാരം സണ്ണി വെയിന്റെ നിര്‍മ്മാണത്തില്‍ നിവിന്‍ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പടവെട്ടിലെ പാട്ടുകളുടെ റെക്കോർഡിങ് കൊച്ചിയിൽ പരോഗമിക്കുന്നു. 96ലൂടെ പാട്ടുപ്രേമികളുടെ മനസ്സിൽ കയറിക്കൂടിയ സംഗീതസംവിധായകൻ ഗോവിന്ദ് വസന്തയാണ് ചിത്രത്തിനു വേണ്ടി ഈണമൊരുക്കുന്നത്. മായാനദി, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അന്‍വര്‍ അലിയുടേതാണു വരികൾ. നവാഗതനായ ലിജു കൃഷ്ണ തിരകഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. 

padvettu-2

സംഗീതത്തിനു വളരെയേറെ പ്രാധാന്യമുള്ള സിനിമയാണ് പടവെട്ട്. വരാനിരിക്കുന്ന തന്റെ ചിത്രങ്ങളില്‍ ഏറ്റവും പ്രതീക്ഷയുള്ള സിനിമയാണിതെന്ന് ഗോവിന്ദ് വസന്ത പറയുന്നു. വ്യത്യസ്തമായ നിരവധി പാട്ടുകള്‍ കോര്‍ത്തിണക്കിയാണ് പടവെട്ട് അണിയറയില്‍ ഒരുങ്ങുന്നത്. ഗോവിന്ദിനോടൊപ്പം ഷഹബാസ് അമന്‍, ആന്‍ ആമി, ഭാവന, അനുശ്രീ എന്നവരും നാടന്‍പാട്ടുകളിലൂടെ ശ്രദ്ധേയരായ സി.ജെ കുട്ടപ്പന്‍, സുനില്‍ മത്തായി തുടങ്ങിയവരും പിന്നണിയിൽ സ്വരാമാകുന്നു. ‘വോയിസ്‌ ഓഫ് വോയിസ്‌ലെസ്’ എന്ന മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ വേടന്‍ ആദ്യമായി സിനിമയില്‍ പാടുന്നു എന്ന പ്രത്യേകതയുമുണ്ട്. 

padavettu-1

‘അരുവി’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയായ അദിതി ബാലനാണ് പടവെട്ടിൽ നിവിന്‍റെ നായികയായെത്തുന്നത്. മഞ്ജു വാരിയര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിങ് ഷഫീഖ് മുഹമ്മദലിയും സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കുന്നു. സുഭാഷ്‌ കരുണ്‍ ആണ് കലാസംവിധാനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com