കുഞ്ഞിക്കൈ ചേർത്തുപിടിക്കുന്ന ഏട്ടൻ; വാത്സല്യക്കാഴ്ചയൊരുക്കി ‘കാലിഫോർണിയ ബ്ലൂംസ്’

california-blooms
SHARE

അവളുടെ കൊലുസിന്റെ കൊഞ്ചലും മുറിപ്പല്ലുകാട്ടിയുള്ള ചിരിയുമാണ് അവന്റെ കൗമാരത്തിന്റെ താളം. കുഞ്ഞിക്കൈ ചേർത്തുപിടിച്ച് ഏറെ കരുതലോടെ മുന്നോട്ടുവയ്ക്കുന്ന ഓരോ ചുവടിലും ഒരു ചേട്ടന് അനുജത്തിയോടുള്ള അകമഴിഞ്ഞ സ്നേഹവും വാത്സല്യവും തെളിഞ്ഞുകാണാം. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ‘കാലിഫോർണിയ ബ്ലൂംസ്’ എന്ന സംഗീത ആൽബത്തെക്കുറിച്ചാണ് ഈ ഹ്രസ്വ ആമുഖം. 

പൂർണമായും അമേരിക്കൻ ഗ്രാമങ്ങളിൽ ചിത്രീകരിച്ച പാട്ടിൽ വസന്തത്തിന്റെ നിറച്ചാർത്തുകൾ കാണാം. ഒപ്പം കുറുമ്പു കാണിച്ചു നടക്കുന്ന രണ്ടു സഹോദരങ്ങളെയും. നഥാനിയൽ മഠത്തില്‍, നാറ്റിലി ആൻ മഠത്തിൽ എന്നിവരാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഷിജി മാത്യു–ജോസ്കുട്ടി ദമ്പതികളുടെ മക്കളാണ് ഇരുവരും. ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ വെള്ളത്തിന്റെ നിർമാതാക്കളിലൊരാളാണ് ജോസ്കുട്ടി.

വിനോദ് കൃഷ്ണയാണ് ‘കാലിഫോർണിയ  ബ്ലൂംസ്’ സംവിധാനം ചെയ്തത്. ജോജൻ ടി ആന്റണി ചിത്രീകരണവും വിജി എബ്രഹാം എഡിറ്റിങ്ങും നിർവഹിച്ച പാട്ടിന്റെ പ്രോഗ്രാമിങ്ങും മിക്സിങ്ങും മാസ്റ്ററിങ്ങും അശ്വിൻ ശിവദാസ് ആണ്. ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ട പാട്ട് നിരവധി ആസ്വാദകരെ സ്വന്തമാക്കി. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA