ADVERTISEMENT

തിരഞ്ഞെടുപ്പിൽ ജയിക്കാൻ നല്ല പാടാണെന്നു ഷെഹിൻഷായ്ക്ക് അറിയാം, പക്ഷേ പാട്ടും പാടി ജയിക്കാൻ തന്നെയാണു തീരുമാനം. തൊടുപുഴ ഇടവെട്ടി ബ്ലോക്ക് ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി മുഹമ്മദ് ഷെഹിൻഷായ്ക്കു സ്വന്തം പ്രചാരണ ഗാനം ആലപിക്കാൻ ആരുടെയും സഹായം വേണ്ട. 

 

ചെറുപ്പം മുതലേ പാട്ടിനോടും കവിതയോടും ഇഷ്ടമുള്ള ഷെഹിൻഷാ യുഡിഎഫിന്റെ പതിവു പ്രചാരണ ഗായകനാണ്. ഇക്കുറി സ്വന്തം പ്രചാരണത്തിനു മൈക്ക് കയ്യിലെടുത്തു, മനോഹരമായി പാടി. റെക്കോർഡിങ് കഴിഞ്ഞ ദിവസം പൂർത്തിയാക്കി. 

 

ന്യൂമാൻ കോളജിൽ ഡിഗ്രി പഠന കാലത്തു വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണു ഷെഹിൻഷായുടെ വരവ്. എംഎസ്എഫ് ജില്ലാ സെക്രട്ടറിയായി സമരങ്ങളുടെ മുൻനിരയിൽ നിന്നു. ഇപ്പോൾ എംഎസ്എഫ് സംസ്ഥാന  കൗൺസിൽ അംഗമാണ്. ഇ.കെ.അജിനാസാണ് ഈ ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥി. എൻഡിഎ സ്ഥാനാ‍ർഥി സുരേഷ് കണ്ണൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com